കൊച്ചി: യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ പരാതിയില്‍ നടന്‍ സൈജു കുറുപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു.വിദേശത്ത് ഒളിവിലായിരുന്ന വിജയ് ബാബുവിന് സഹായം ചെയ്‌തെന്ന കണ്ടെത്തലിലാണ് നടപടി.ഇന്നലെയാണ് മൊഴി രേഖപ്പെടുത്തിയത്.
വിജയ് ബാബുവിന് എതിരെ കേസ് വരും മുമ്ബാണ് സഹായം ചെയ്തത്.ബലാല്‍സംഗ പരാതി അറിഞ്ഞില്ല.ദുബായിലേക്ക് പോയപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു.വിജയ് ബാബുവിന്റെ ഭാര്യ ദുബായ് യാത്രയില്‍ വിജയ്‌യുടെ ക്രെഡിറ്റ് കാര്‍ഡ് തന്നുവിട്ടിരുന്നു.അതാണ് തിരികെ നല്‍കിയത്.കാര്‍ഡ് കൊടുത്തതിന് ശേഷമാണ് കേസ് വിവരം മാധ്യമങ്ങളില്‍നിന്ന് അറിഞ്ഞത്.യാത്രാ രേഖകള്‍ പൊലീസിനെ കാണിച്ചെന്നും സൈജു മൊഴി നല്‍കി.
കേസില്‍ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു.വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്കില്‍ മാറ്റമില്ല.പരാതിക്കാരിയെ ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയത്.
Content Highlights: Rape complaint case; Credit card given to Vijay Babu by Saiju Kurup


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !