തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള സ്ഥലമേറ്റെടുപ്പ് 6 വര്‍ഷമായി മുടങ്ങിക്കിടക്കുന്നതിനു സര്‍ക്കാര്‍ നല്‍കേണ്ടി വരുന്ന വില 102 കോടി രൂപ.
രണ്ടാം ഘട്ടമായി നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട് വരെ ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി 2016 ഫെബ്രുവരിയില്‍ 189 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതില്‍ ഭൂമി ഏറ്റെടുക്കലിന് മാത്രം 135 കോടിയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. ബാക്കി തുക കെഎസ്‌ഇബി, ജല അതോറിറ്റി, ബിഎസ്‌എന്‍എല്‍ എന്നിവയുടെ കണക്‌ഷനുകള്‍ മാറ്റിസ്ഥാപിക്കാനായിരുന്നു.
മന്ത്രിസഭാ യോഗ തീരുമാന പ്രകാരം ഗതാഗത വകുപ്പ് പുറത്തിറക്കിയ പുതുക്കിയ ഭരണാനുമതിയിലാണ് കാലതാമസത്തിനു കൊടുക്കേണ്ടി വരുന്ന വില വ്യക്തമാക്കിയിരിക്കുന്നത്. 6 വര്‍ഷത്തിനിടെ ഭൂമി വില കുതിച്ചുയര്‍ന്നു. ഇതു കണക്കിലെടുത്ത് ഭരണാനുമതി 189 കോടിയില്‍ നിന്ന് 332 കോടി രൂപയാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സര്‍ക്കാരിനു കത്തെഴുതി. എന്നാല്‍, ഭൂമി ഏറ്റെടുക്കാനും മറ്റുമായി 332 കോടി വേണ്ടിവരില്ലെന്നായിരുന്നു കലക്ടറുടെ റിപ്പോര്‍ട്ട്. പാലാരിവട്ടം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ ഇടപ്പള്ളി സൗത്ത്, വാഴക്കാല, കണയന്നൂര്‍ താലൂക്കിലെ കാക്കനാട് എന്നിവിടങ്ങളിലെ സര്‍വേ നമ്ബറുകളിലായി 2.86 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ 2017 ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പിന്നീട് കാര്യമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
Content Highlights: Kochi Metro Phase II: 6 years late; The loss to the government is Rs 102 crore
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !