പതിനൊന്നുകാരന് ലൈംഗിക പീഡനം: മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്

0
പതിനൊന്നുകാരന് ലൈംഗിക പീഡനം: മദ്രസ അധ്യാപകന് പോക്‌സോ കേസില്‍ 67 വര്‍ഷം കഠിനതടവ് | Eleven-year-old sexually abused: Madrasa teacher jailed for 67 years in pox case
പ്രതീകാത്മക ചിത്രം 

കൊച്ചി:
പെരുമ്പാവൂരില്‍ പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്. മദ്രസയില്‍ വച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

മദ്രസയില്‍ പഠിക്കാനെത്തിയ 11 വയസുകാരനായ വിദ്യാര്‍ഥിയെ മദ്രസയിലെ മുറിയിൽ വച്ച് അലിയാൻ നിരവധി തവണ പീഡിപ്പിക്കുകയും ഫോൺ വീട്ടിലേക്ക് കൊടുത്തുവിട്ട് അശ്ലീല ദൃശ്യങ്ങൾ കാണാൻ നിർബന്ധിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. 

കുട്ടി കൂട്ടുകാരോട് വിവരം പറഞ്ഞു. ഇതോടെ മദ്രസയിലെ മറ്റ് അദ്ധ്യാപകരും വീട്ടുകാരും സംഭവം അറിയുകയും തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.  2020ല്‍ തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. തുടർന്ന് 2020 ജനുവരിയിലാണ് അധ്യാപകനെ പോക്‌സോ കേസ് ചുമത്തി പോലീസ് അറസ്‌റ്റ് ചെയ്‌തത്.

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പെരുമ്പാവൂര്‍ ഫാസ്‌റ്റ് ട്രാക്ക് കോടതി വ്യാഴാഴ്‌ച ശിക്ഷ വിധിച്ചത്.
Content Highlights: Eleven-year-old sexually abused: Madrasa teacher jailed for 67 years in pox case
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !