പ്ലസ്ടുവിന് 83.87% വിജയം; 78 സ്കൂളുകള്‍ക്ക് 100 ശതമാനം, കൂടുതൽ എ പ്ലസ് മലപ്പുറത്ത്

പ്ലസ് ടുവിന് 83.87 % വിജയം; 78 സ്കൂളുകൾ നൂറുമേനി വിജയം നേടി | 83.87% pass for Plus Two; 78 schools achieved 100 percent success

തിരുവനന്തപുരം:
 
 പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ആകെ 2,028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നതവിജയം നേടി. വിജയശതമാനം 83.87. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. 20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു.

പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോൺ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു. ആകെ 4,22,890 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാർക്ക് ഒഴിവാക്കി. വിജയശതമാനം: സയൻസ് – 86.14%, ഹുമാനിറ്റീസ് – 76.65 %, കൊമേഴ്സ് – 85.69 %. സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളിൽ 86.02 ശതമാനവും അൺ എയ്ഡഡ് സ്കൂളുകളിൽ  81.12 ശതമാനവുമാണ് വിജയം.

വിജയശതമാനത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ – 87.79. കുറവ് വയനാട് ജില്ലയിൽ – 75.07 ശതമാനം. 78 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം ഇത് 136 ആയിരുന്നു. കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിൽ. 

ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടർന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിർണയം നടത്തിയത്.

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം അറിയാം:
ഈ സൈറ്റുകൾക്ക് പുറമേ സഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS - Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയും ഫലം ലഭിക്കും.

പിആർഡി ലൈവ് ആപ്പിലൂടെ ഫലം വേഗത്തിലറിയാം

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം 'പിആര്‍ഡി ലൈവ്' മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ഇന്ന് രാവിലെ 11ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയ ശേഷം ഉച്ചയ്ക്ക് 12 മുതല്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പർ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും.
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച്‌ ബാന്‍ഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പിആര്‍ഡി ലൈവ്' ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

പ്ലസ് ടു പരീക്ഷ ഫലം പരിശോധിക്കേണ്ടത് എങ്ങനെ?

1) www.keralaresults.nic.in അല്ലെങ്കിൽ ഫലം ലഭ്യമാകുന്ന മറ്റേതെങ്കിലും വെബ്സൈറ്റുകൾ സന്ദർശിക്കുക

2) വെബ്സൈറ്റിന്റെ ഹോം പേജിൽ നിന്ന് റിസൾട്ട് ലിങ്ക് കണ്ടെത്തി ക്ലിക്ക് ചെയ്യണം.

3) നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും നൽകി ലോഗിൻ ചെയ്യണം

4) നിങ്ങളുടെ പരീക്ഷാ ഫലം സ്‌ക്രീനിൽ കാണാൻ കഴിയും

5) പിന്നീടുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്തോ, പ്രിന്റ് എടുത്തോ സൂക്ഷിക്കാം.

പരീക്ഷ എഴുതിയവരുടെ കണക്ക്

ഈ ​​വ​​ർ​​ഷം 2,12,286 ആൺകുട്ടികളും 2,10,604 പെൺകുട്ടികളും ഉൾപ്പെടെ 4,22,890 പേരാണ് ഹയർസെക്കന്‍ററി പരീക്ഷ എഴുതിയത്. ഇതിൽ 3,61,091 പേർ റഗുലർ വിഭാഗത്തിലും 44,890 പേർ സ്കോൾ കേരളക്ക് കീഴിലും 15,324 പേർ പ്രൈവറ്റ് കമ്പാർട്ടുമെന്റൽ വിഭാഗത്തിലുമാണ് പരീക്ഷ എഴുതിയത്. ടെക്നിക്കൽ വിഭാഗത്തിൽ 1518 പേരും ആർട്ട് വിഭാഗത്തിൽ 67 പേരും പരീക്ഷ എഴുതി. 2005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയർസെക്കന്‍ററി പരീക്ഷ നടന്നത്.

കഴിഞ്ഞ വർഷം 87.94 ശതമാനം വിജയം

കഴിഞ്ഞ വർഷം കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ജൂലൈ 28 നായിരുന്നു ഫലം പ്രഖ്യാപിച്ചത്. 2021 ലെ ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫലം അനുസരിച്ച് 3,28,702 വിദ്യാർഥികൾ ഉപരി പഠനത്തിന് യോഗ്യത നേടിയിരുന്നു. വിജയശതമാനം 87.94 ശതമാനമായിരുന്നു. അതേസമയം 2020ൽ 85.13 ശതമാനമായിരുന്നു വിജയശതമാനം. ജൂൺ 15ന് പ്രഖ്യാപിച്ച എസ്എസ്എൽസി 2022 ഫലത്തിൽ സംസ്ഥാനത്ത് 99.26 ശതമാനമാണ് വിജയം. 2021നെക്കാൾ വിജയശതമാനത്തിൽ ചെറിയ കുറവുണ്ടായിരുന്നു.
Content Highlights: 83.87% pass for Plus Two; 78 schools achieved 100 percent success
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.