അബുദബി: എമിറേറ്റില്‍ സീറ്റുകള്‍ ഘടിപ്പിച്ച ഇ സ്കൂട്ടറുകള്‍ക്ക് ഇന്‍ട്രാഗേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ നിരോധനം ഏർപ്പെടുത്തി. സീറ്റുകള്‍ ഘടിപ്പിച്ച 3 തരത്തിലുളള വൈദ്യുതി സ്കൂട്ടറുകളാണ് നിലവിലെ നിരോധനത്തിന്‍റെ പരിധിയില്‍ വരിക.
സാധാരണ രീതിയില്‍ സീറ്റ് ഘടിപ്പിച്ച ഇലക്ട്രിക് സ്കൂട്ടറുകളെ കൂടാതെ മുന്‍വശത്ത് ബാസ്കറ്റ് ഘടിപ്പിച്ചവ, മധ്യഭാഗത്ത് സീറ്റുളളവ എന്നിയ്ക്കും നിരോധനമുണ്ട്.
നിന്നു യാത്ര ചെയ്യേണ്ട സ്കൂട്ടറുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. ഐടിസി സമൂഹമാധ്യമങ്ങളില്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
Content Highlights: Abu Dhabi bans e-scooters with seats
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !