അന്തര്‍ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയ്ക്ക് എതിരെ ഉത്തരേന്ത്യയിലെ മുസ്ലീം പള്ളികളില്‍ പ്രതിഷേധം. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഡല്‍ഹി, യുപി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വന്‍ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. അവഹേളന പ്രസ്താവന നടത്തുകയും പിന്നീട് ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത നൂപൂര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായായിരുന്നു പ്രതിഷേധം.
ഡല്‍ഹിയില്‍, ജുമുഅ നമസ്‌കാരത്തിന് ശേഷം ജുമാമസ്ജിദിന് പുറത്ത് നൂറ് കണക്കിന് പേരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. നൂപുര്‍ ശര്‍മ്മയുടെയും പുറത്താക്കപ്പെട്ട നേതാവ് നവീന്‍ ജിന്‍ഡാലിന്റെയും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ തടിച്ചുകൂടി. രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ് ഇത്. പള്ളിയുടെ പടിക്കെട്ടുകളിലേക്ക് ഇറങ്ങി നിന്നാണ് വിശ്വാസികളുടെ പ്രതിഷേധം.
#WATCH People in large numbers protest at Delhi's Jama Masjid over inflammatory remarks by suspended BJP leader Nupur Sharma & expelled leader Naveen Jindal, earlier today
— ANI (@ANI) June 10, 2022
No call for protest given by Masjid, says Shahi Imam of Jama Masjid. pic.twitter.com/Kysiz4SdxH
അതേസമയം, മസ്ജിദുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജുമാ മസ്ജിദിലെ ഷാഹി ഇമാം പറഞ്ഞു. 'ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. അവര്‍ എഐഎംഐഎമ്മില്‍ പെട്ടവരോ ഒവൈസിയുടെ ആളുകളോ ആണെന്ന് കരുതുന്നു. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. പക്ഷേ, ഞങ്ങള്‍ അവരെ പിന്തുണയ്ക്കില്ല.' ഇമാം പറഞ്ഞു. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കളെ ബിജെപി സസ്പെന്‍ഡ് ചെയ്യുകയും ശര്‍മ്മയും മാപ്പ് പറയുകയും ചെയ്തെങ്കിലും അവരെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Content Highlights: Massive protest against blasphemy against prophets in churches across India
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !