പ്രക്ഷോഭം ഫലം കണ്ടു; അഗ്നിപഥില്‍ മാറ്റം പ്രഖ്യാപിച്ച് കേന്ദ്രം

0
പ്രക്ഷോഭം ഫലം കണ്ടു; അഗ്നിപഥില്‍ മാറ്റം പ്രഖ്യാപിച്ച് കേന്ദ്രം | The agitation paid off; Center announces change in fire path

രാജ്യവ്യാപകമായി പ്രതിഷേധം അണപൊട്ടുന്നതിനിടെ നാല് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് പദ്ധതിയില്‍ മാറ്റത്തിന് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. ഉദ്യോഗാര്‍ഥികളുടെ ഉയര്‍ന്ന പ്രായപരിധി(upper age limit) 23 ആയി ഉയര്‍ത്തി. നേരത്തെ ഇത് 21 ആയിരുന്നു. 17.5 മുതല്‍ 21 വയസുവരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായിരുന്നു സൈന്യത്തില്‍ അവസരം. 

'കഴിഞ്ഞ രണ്ട് വര്‍ഷം റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന വസ്തുത മനസിലാക്കുന്നു. അതിനാല്‍ 2022ലെ നിര്‍ദ്ദിഷ്ട റിക്രൂട്ട്‌മെന്റില്‍ ഒരു ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.', കേന്ദ്രം പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി പദ്ധതിക്കെതിരെ വലിയ അക്രമാസക്തമായ പ്രതിഷേധങ്ങളാണ് രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഹാറില്‍ ആരംഭിച്ച പ്രതിഷേധം മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് പടരുകയായിരുന്നു. ട്രെയിന്‍ സര്‍വീസുകളെ പോലും പ്രതിഷേധം ബാധിച്ചു. ബിഹാറിലെ ബക്‌സറില്‍ നൂറുകണക്കിന് യുവാക്കള്‍ ചേര്‍ന്ന് റെയില്‍വേ സ്റ്റ്ഷന്‍ അടിച്ചുതകര്‍ത്തു. പട്‌ന ജനശതാബ്ദി എക്‌സ്പ്രസിനെ അരമണിക്കൂറോളം തടഞ്ഞിട്ടു. ബിഹാറില്‍ മാത്രം 30 ട്രെയിനുകള്‍ റദ്ദാക്കേണ്ടി വന്നു. 36 എണ്ണം വൈകിയോടി.

അഗ്നിപഥ് പദ്ധതി: പ്രധാന സംശയങ്ങള്‍... ആശങ്കകളും വസ്തുതകളും 

അഗ്‌നിപഥ് പദ്ധതിയെച്ചൊല്ലിയുള്ള ഉത്തരേന്ത്യയില്‍ പടരുകയാണ്. പ്രതിഷേധം അക്രമാസക്തമാകുമ്പോഴും  അഗ്‌നിവീറിന്റെ ഭാവി സുസ്ഥിരമാണെന്ന് കേന്ദ്രം പ്രഖ്യാപിക്കുന്നു.നാല് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍  സൈനികരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന അഗ്‌നിപഥ് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കേന്ദ്രത്തിന്റെ അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്മെന്റ് പദ്ധതിയെച്ചൊല്ലി ബീഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍, ഒട്ടേറെ ഉദ്യോഗാര്‍ത്ഥികള്‍ ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു തുടങ്ങി. എന്നാല്‍ അഗ്‌നിവീറുകളുടെ ഭാവി സുസ്ഥിരമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

പ്രതിഷേധത്തിന് ഇടയാക്കിയ വിഷയത്തില്‍ പൊതുവേയുള്ള ചില ആശങ്കകള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. 

ആശങ്ക : അഗ്‌നിപഥ് പദ്ധതി വഴി നിയമിക്കപ്പെടുന്നവരുടെ ഭാവി സുരക്ഷിതമല്ല

വസ്തുത: നാലു വര്‍ഷത്തിനു ശേഷം സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക പാക്കേജും ബാങ്ക് വായ്പാ പദ്ധതിയും ലഭിക്കും. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 12-ാം ക്ലാസിന് തുല്യമായ സര്‍ട്ടിഫിക്കറ്റുകളും തുടര്‍ പഠനത്തിന് ബ്രിഡ്ജിംഗ് കോഴ്‌സും നല്‍കും. ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സിഎപിഎഫുകളിലും സംസ്ഥാന പോലീസിലും മുന്‍ഗണന നല്‍കും. മറ്റ് മേഖലകളിലും അവര്‍ക്കായി ഒട്ടേറെ വഴികള്‍ തുറന്നിരിക്കുന്നു.

ആശങ്ക : അഗ്‌നിപഥിന്റെ ഫലമായി യുവാക്കള്‍ക്കുള്ള അവസരങ്ങള്‍ കുറയും

വസ്തുതകള്‍: യുവാക്കള്‍ക്ക് സായുധ സേനയില്‍ സേവനമനുഷ്ഠിക്കാനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. വരും വര്‍ഷങ്ങളില്‍ അഗ്‌നിവീരന്മാരുടെ റിക്രൂട്ട്മെന്റ് മൂന്നിരട്ടിയാകും

ആശങ്ക : സൈന്യത്തില്‍ നിലവിലുള്ള റെജിമെന്റല്‍ സംവിധാനത്തെ ബാധിക്കും

വസ്തുത: റെജിമെന്റല്‍ സംവിധാനത്തില്‍ ഒരു മാറ്റവും ഉണ്ടാവുന്നില്ല. വാസ്തവത്തില്‍, അത് കൂടുതല്‍ ശക്തിപ്പെടുകയാണ്. കാരണം ഏറ്റവും മികച്ച അഗ്‌നിവീറുകളാണ് റജിമെന്റുകളില്‍ തിരഞ്ഞെടുക്കപ്പെടുക , ഇത് യൂണിറ്റിന്റെ യോജിപ്പും ശക്തിയും  കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

ആശങ്ക :  ഇത് സായുധ സേനയുടെ ഫലപ്രാപ്തിയെ ദോഷകരമായി ബാധിക്കും

വസ്തുത: ഇത്തരം ഹ്രസ്വകാല എന്‍ലിസ്റ്റ്‌മെന്റ് സംവിധാനങ്ങള്‍ ഒട്ടു മിക്ക രാജ്യങ്ങളിലും നിലവിലുണ്ട്, അതിനാല്‍ യുവത്വവും ചടുലവുമായ ഒരു സൈന്യത്തിന്റെ ഏറ്റവും മികച്ച പരിശീലനമാര്‍ഗ്ഗമായി ഇത് ഇതിനകം തന്നെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദ്യ വര്‍ഷം റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്‌നിവീര്‍ മാരുടെ എണ്ണം സായുധ സേനയുടെ 3 ശതമാനം മാത്രമായിരിക്കും. കൂടാതെ, നാല് വര്‍ഷത്തിന് ശേഷം സൈന്യത്തില്‍ വീണ്ടും ചേരുന്നതിന് മുമ്പ് അഗ്‌നിവീറുകളുടെ പ്രകടനം പരിശോധിക്കപ്പെടും. അതിനുശേഷം സൂപ്പര്‍വൈസറി റാങ്കുകള്‍ക്കായി പരിഗണിക്കുകയും ചെയ്യും.

ആശങ്ക: 17 വയസ്സുള്ളവര്‍ പക്വതയില്ലാത്തവരും സൈന്യത്തിന് വിശ്വസിക്കാനാവാത്തവരുമാണ് 

വസ്തുതകള്‍: ലോകമെമ്പാടുമുള്ള മിക്ക സൈന്യങ്ങളും ആശ്രയിച്ചിരിക്കുന്നത് അവരുടെ യുവാക്കളെയാണ്. സൈന്യത്തില്‍ ഒരു കാലത്തും അനുഭവപരിചയമുള്ളവരേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാര്‍ ഉണ്ടാകില്ല. നിലവിലെ സ്‌കീം 50%-50% യുവാക്കളെയും പരിചയസമ്പന്നരായ സൂപ്പര്‍വൈസറി റാങ്കുകാരേയും നിലനിര്‍ത്തുന്ന രീതിയിലാണ്. 

ആശങ്ക: അഗ്‌നിവീര്‍ നാലു വര്‍ഷത്തിനു ശേഷം സമൂഹത്തിന് അപകടകാരികളായിരിക്കും & തീവ്രവാദികളോടൊപ്പം ചേരും

വസ്തുതകള്‍:  ഈ വാദം ഇന്ത്യന്‍ സായുധ സേനയുടെ ധാര്‍മ്മികതയ്ക്കും മൂല്യങ്ങള്‍ക്കും അപമാനമാണ്. നാലുവര്‍ഷം ഇന്ത്യന്‍ സൈനികരുടെ യൂണിഫോം ധരിച്ച യുവാക്കള്‍ ജീവിതകാലം മുഴുവന്‍ രാജ്യത്തിനുവേണ്ടി പ്രതിജ്ഞാബദ്ധരായി തുടരും. ഇപ്പോള്‍ പോലും, ആയിരക്കണക്കിന് ആളുകള്‍ സായുധ സേനയില്‍ നിന്ന് വിരമിക്കുന്നുണ്ട്,  പക്ഷേ അവര്‍ ദേശവിരുദ്ധ സേനയില്‍ ചേരുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

ആശങ്ക: മുന്‍ സായുധ സേനാ ഉദ്യോഗസ്ഥരുമായി കൂടിയാലോചനയില്ല

വസ്തുതകള്‍: കഴിഞ്ഞ രണ്ട് വര്‍ഷമായി സായുധസേനാ ഉദ്യോഗസ്ഥരുമായി ഇതേക്കുറിച്ച് വിപുലമായ കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. മിലിട്ടറി ഓഫീസര്‍മാരുടെ വകുപ്പാണ് ഈ നിര്‍ദ്ദേശം തന്നെ തയ്യാറാക്കിയത്. സൈനികരുടെ ഈ വകുപ്പ് തന്നെ എന്‍ഡിഎ  സര്‍ക്കാരിന്റെ സൃഷ്ടിയാണ്. പല മുന്‍ ഉദ്യോഗസ്ഥരും പദ്ധതിയുടെ ഗുണങ്ങള്‍ തിരിച്ചറിയുകയും അതിനെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Content Highlights: The agitation paid off; Center announces change in fire path
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !