യുഎഇ: യുഎഇയില്‍ അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍പാസ് കാലാവധി കുറച്ചു. 30 ദിവസത്തില്‍ നിന്ന് 14 ദിവസമാക്കിയാണ് കാലാവധി കുറച്ചത്. അതായത് പൂർണമായും വാക്സിനെടുത്തയാള്‍ പിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ അല്‍ ഹോസന്‍ ആപ്പിലെ ഗ്രീന്‍ പാസ് 14 ദിവസം നിലനില്‍ക്കും. നേരത്തെ ഇത് 30 ദിവസമായിരുന്നു.
ജൂണ്‍ 15 മുതലാണ് ഇത് നിലവില്‍ വരിക. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സ്കൂള്‍ മേഖലയില്‍ വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും ജൂണ്‍ 20 മുതലാണ് തീരുമാനം ബാധകമാകുക.
അബുദബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഗ്രീന്‍പാസ് നിർബന്ധമാണ്.
Content Highlights: Al Hossain Green Pass in the UAE has been reduced
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !