Trending Topic: Latest

സ്വന്തമായി സെര്‍ച്ച്‌ എന്‍ജിന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍

0
സ്വന്തമായി സെര്‍ച്ച്‌ എന്‍ജിന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍ | Apple is ready to launch its own search engine

സാങ്കേതിക വിദ്യയിലും വളര്‍ച്ചയിലും ഏറെ മുന്നിലാണ് ആപ്പിളും ഗൂഗിളും. ഗൂഗിളുമായി ആപ്പിള്‍ ഇനി ഒരു മത്സരത്തിന് ഇറങ്ങുകയാണോ എന്നാണ് ടെക്ക് ലോകത്തിനറിയേണ്ടത്.

ചില മേഖലകളില്‍ ഗൂഗിളുമായി ആപ്പിള്‍ മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നമുക്കെല്ലാ സെര്‍ച്ച്‌ എന്‍ജിന്‍ എന്ന് പറയുമ്ബോള്‍ ആദ്യം ഓര്‍മ വരുന്നത് ഗൂഗിള്‍ ആണ്. എന്നാല്‍ ഗൂഗിളിന് എതിരാളിയായിസെര്‍ച്ച്‌ എന്‍ജിന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ എന്നാണ് വാര്‍ത്തകള്‍. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും ആപ്പിളിന്റെ സെര്‍ച്ച്‌ എന്‍ജിന്‍ എന്നും വാര്‍ത്തകളുണ്ട്.

ആപ്പിള്‍ പുതിയ ഉപയോക്തൃ കേന്ദ്രീകൃത വെബ് സെര്‍ച്ചിങ് അവതരിപ്പിക്കാനുള്ള സാധ്യത ടെക്ക് ലോകവും തള്ളി കളയുന്നില്ല. 2023 ജനുവരിയിലാകും ഇത് സംബന്ധിച്ചുള്ള ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നാണ് വിലയിരുത്തല്‍. 2023 ഡബ്ല്യുഡബ്ല്യുഡിസിയില്‍ ആപ്പിള്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്ന ലിസ്റ്റില്‍ സെര്‍ച്ച്‌ എന്‍ജിനും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ടെക് ബ്ലോഗര്‍ റോബര്‍ട്ട് സ്‌കോബിള്‍ പറയുന്നു. ഇതിനുമുമ്ബും പലതവണ ആപ്പിള്‍ ഒരു സെര്‍ച്ച്‌ എന്‍ജിന്‍ തുടങ്ങുന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡബ്ല്യുഡബ്ല്യുഡിസി 2023 എക്കാലത്തെയും ഏറ്റവും വലിയൊരു ഉല്‍പന്ന ലോഞ്ചായിരിക്കുമെന്നും സെര്‍ച്ച്‌ എന്‍ജിന്‍ മിക്കവാറും ജനുവരിയില്‍ പ്രഖ്യാപിക്കുമെന്നും റോബര്‍ട്ട് സ്‌കോബിള്‍ അതോടൊപ്പം കൂട്ടിച്ചേര്‍ത്തു.

സ്വന്തമായി സെര്‍ച്ച്‌ എന്‍ജിന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍ | Apple is ready to launch its own search engine

ആ വര്‍ഷം തന്നെ ആപ്പിള്‍ ഏറ്റവും പുതിയ ഐഒഎസ് 16, മാക്‌ഒഎസ് 13, ഐപാഡ് ഒഎസ് 16, വാച്ച്‌ഒഎസ്, എന്നിവ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പിള്‍ ആരാധകര്‍ എല്ലാം പ്രതീക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്. ഓള്‍വെയ്സ്-ഓണ്‍ ഡിസ്പ്ലേ ഫീച്ചറും ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സാംസങ്, വണ്‍പ്ലസ് തുടങ്ങി ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ ഓള്‍വെയ്സ്-ഓണ്‍ ഡിസ്‌പ്ലേകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 സെപ്‌റ്റംബറില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോണ്‍ 14 സീരീസില്‍ ആപ്പിള്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
Content Highlights: Apple is ready to launch its own search engine
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !