ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം ഇന്ന് നടക്കും.
തമിഴ്നാട്ടിലെ മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്നേഷും വിവാഹിതരാകാന്‍ തീരുമാനിച്ചത്.
സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്ബര്‍ നല്‍കി വേണം വിവാഹ ഹാളിലേക്ക് എത്തേണ്ടത്.
വിവാഹവേദിയില്‍ സംഗീതപരിപാടിയടക്കം നിശ്ചയിച്ചിട്ടുണ്ട്. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന്റെ ആനിമേഷന്‍ ക്ഷണപത്രിക ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു. മുഹൂര്‍ത്തസമയം വ്യക്തമാക്കിയിട്ടില്ലെങ്കിലും അതിഥികള്‍ക്ക് രാവിലെ 8.30മുതല്‍ എത്താമെന്നാണ് ക്ഷണപത്രികയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: Nayanthara and Vignesh get married today; Heavy security
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !