ഒന്നരകോടിയിലധികം രൂപയുടെ കുഴൽപണവുമായി രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.കാറില്‍ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പോലീസ് കണ്ടെത്തിയത്.
പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി കുറുവേലി അന്‍സാർ, വല്ലപ്പുഴ സ്വദേശി തൊടിയിൽ ഫൈസൽ എന്നിവരാണ് പിടിയിലായത്. കാറില്‍ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പോലീസ് കണ്ടെത്തിയത്. വളാഞ്ചേരിയില്‍ ഒരു കോടി 65 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായാണ് രണ്ടുപേർ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കുഴല്‍പ്പണവുമായി ഇവർ പിടിയിലായത്. ഒന്നര മാസകാലമായി പത്തു കോടിയോളം രൂപയുടെ കുഴൽ പ്പണമാണ് വളാഞ്ചേരിയിൽ മാത്രം പിടികൂടിയത്.കാറിന്റെ പിന്‍സീറ്റില്‍രഹസ്യ അറകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. വളാഞ്ചേരി സി ഐ കെ ജി ജിനേഷ്, എസ് ഐ മാരായ നൗഷാദ്, ഷമീൽ,സി പി ഓ മാരായ വിനീത്, ക്ലിൻറ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: Valanchery police arrest two for money laundering
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !