രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ നിയമവിരുദ്ധമായി മറിച്ചുവിറ്റെന്ന കേസിലാണ് സമന്‍സ്.
ഈ മാസം 13ന് ഹാജരാകാനാണ് ആവശ്യം.
രാഹുല്‍ വിദേശത്തായതിനാല്‍ ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നല്‍ക്കുകയായിരുന്നു. കേസില്‍ സോണിയാ ഗാന്ധിയോട് ജൂണ്‍ എട്ടിന് ഹാജരാകാനും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടിന് ഹാജരാകാനായിരുന്നു രാഹുലിനോട് ഇ ഡി ആദ്യം ആവശ്യപ്പെട്ടത്. വിദേശത്തായതിനാല്‍ തീയതി മാറ്റിത്തരണമെന്ന് രാഹുല്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് പുതിയ സമന്‍സ് നല്‍കിയത്.
2015ല്‍ സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി കേസെടുത്തത്. നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ നിയമ വിരുദ്ധമായി മറിച്ചു വിറ്റു എന്നതാണ് ഹര്‍ജി. 50 ലക്ഷം രൂപക്ക് 2000 കോടിയുടെ വസ്തുവകകളും ഓഹരിയും നെഹ്‌റു കുടുംബം സ്വന്തമാക്കിയെന്നാണ് ആരോപണം. 2015ല്‍ പട്യാല ഹൗസ് കോടതിയില്‍ ഹാജരായ സോണിയയയും രാഹുലും കേസില്‍ ജാമ്യം നേടിയിരുന്നു.
Content Highlights: Rahul Gandhi summoned again by ED in National Herald case


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !