ഡല്‍ഹി: വ്യോമസേനയില്‍ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷന്‍ ഇന്ന് തുടങ്ങും. ജൂലൈ അഞ്ച് വരെയാണ് അപേക്ഷകള്‍ നല്‍കാം.
മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. നാവികസേനയിലേക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ നാളെ തുടങ്ങും. അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷന്‍. അതെസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറില്‍ പ്രതിഷേധം പലയിടങ്ങളിലും തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധം നടത്തും
Content Highlights: Launch of Agneepath project; Agniveer registration in the Air Force begins today