വളാഞ്ചേരി അത്തിപ്പറ്റയിലെ സൂപ്പര്‍മാര്‍ക്കലിലടക്കം മോഷണം നടത്തിയ രണ്ടുപേരെ പിടികൂടി വളാഞ്ചേരി പോലീസ്. മറ്റു ജില്ലകളില്‍ ഉള്‍പ്പെടെ ഏഴോളം മോഷണക്കേസുകളുകളാണ് ഇവരുടെ അറസ്റ്റോടെ തെളിഞ്ഞത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസം 24നാണ് അത്തിപ്പറ്റയിലെ ഒലിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. അന്നേ ദിവസം തന്നെ മുക്കിലപ്പീടിയിലെ കോഴിക്കടയില്‍ നടന്ന മോഷണത്തിന് പിന്നിലും പെരിന്തല്‍മണ്ണയില്‍ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച് പണം നല്‍കാതെ മുങ്ങിയ കേസിലെയും പ്രതികളാണ് പിടിയിലായ ഇരുവരും.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ്, അരയന്റെപുരക്കല്‍ മുഹമ്മദ് വാസിം എന്നിവരെയാണ് നിരന്തര അന്വേഷണത്തിനൊടുവില്‍ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളില്‍ സമാനമായ മോഷണങ്ങള്‍ നടന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.വിവിധ ജില്ലകളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.
ഇരുവരുടെയും അറസ്റ്റോടെ ഈ കേസുകളും പോലീസിന് തെളിയിക്കാനായി.സിഐ കെജെ ജിനേഷ്, എസ്ഐ നൗഷാദ് ഇബ്രാഹിം, ഷമീല്‍, സിപിഒ രജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Defendants in several theft cases in the state arrested in Valancherry
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !