കേരള ഗവൺമെന്റിന്റെ മൂന്നാം ലോക കേരള സഭയിലേക്ക് അമേരിക്കയിലെ മലയാളി പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ യു.എ നസീർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി കേരള സർക്കാർ അറിയിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ്, റസൂൽ പൂക്കുട്ടി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന 27അംഗ പാനലിലാണ് അദ്ദേഹം അംഗമായിട്ടുള്ളത്.
കേരളത്തിൽ നിന്നുള്ള എം.പിമാർ എം.എൽ.എമാർ എന്നിവരെ കൂടാതെ നൂറ്റിഎഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രമുഖരാണ് മൂന്നാം കേരളസഭയിൽ ഉണ്ടാവുക.
വരുന്ന ജൂൺ 17-18 തീയതികളിൽ തിരുവനന്തപുരം ലെജിസ്ലേറ്റീവ് അസ്സംബ്ലി കോംപ്ലക്സിലാണ് പുതിയ ലോക കേരളസഭയുടെ സമ്മേളനം നടക്കുന്നത്.
യു.എ നസീർ അമേരിക്ക ആൻഡ് കാനഡ കെഎംസിസി, നന്മ തുടങ്ങിയ സംഘടനകളിൽ നേതൃപരമായ സ്ഥാനം വഹിക്കുന്നുണ്ട്. പുറമെ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്മെൻറ് ഫോറം എന്ന സന്നദ്ധ സംഘടനയുടെ ചെയർമാൻ കൂടിയാണ്.
മുൻ മന്ത്രിയും സാഹിത്യകാരനുമായ യു.എ ബീരാൻ സാഹിബിന്റെ പുത്രനായ യു.എ നസീർ കഴിഞ്ഞ 20 വർഷത്തിലധികമായി ന്യൂയോർക്കി ൽ പ്രവാസ ജീവിതം നയിച്ച് വരുന്നു.
Content Highlights: UA Nazir re-elected to Loka Kerala Sabha
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !