സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കുടിവെള്ള പരിശോധന ഇന്ന് മുതല്‍ നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധ വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.
വിദ്യാഭ്യാസ - ആരോഗ്യ - ഭക്ഷ്യ വകുപ്പുകള്‍ക്ക് പുറമെയാണ് വാട്ടര്‍ അതോറിറ്റിയും സ്‌കൂളുകളിലേയ്ക്ക് എത്തുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വെള്ളത്തിന്റെ സാമ്ബിള്‍ ശേഖരിക്കും.
പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങള്‍ ഉപയോഗിക്കും . സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം കുടിവെള്ളത്തില്‍ നിന്നാണോയെന്ന് സംശയം ഉയരുന്നുണ്ട് . ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശോധന.
Content Highlights: Drinking water testing in schools in the state from today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !