തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്‍കിയ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തനിക്ക് നേരെഭീഷണിയുണ്ടായാതായി കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നായാളാണ് തന്നെ സമീപിച്ചതെന്ന് സ്വപ്‌ന പറയുന്നു. കെ.ടി.ജലീലിന്റെ പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നല്‍കിയ ഹര്‍ജിയിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം പുറത്തുവിട്ടത്.
ഷാജി തന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്ന് സ്വപ്‌ന വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിച്ചെങ്കില്‍ പത്ത് വയസ്സുള്ള മകന്‍ തനിച്ചാകുമെന്നാണ് ഭീഷണി. ഇന്ന് രാവിലെ പത്ത് മണിക്കകം മൊഴിമാറ്റാനാണ് ആവശ്യപ്പെട്ടത്.
യുപി രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഷാജി കിരണ്‍ വന്നത്. ആര്‍എസ്എസിന്റേയും ബിജെപിയുടേയും പ്രേരണയിലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്ന് പറയണം. അങ്ങനെ പറഞ്ഞുകൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി സ്വപ്‌ന പറയുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. ജയിലിലടക്കും, മകന്‍ തനിച്ചാകും തുടങ്ങിയ കാര്യങ്ങളുയര്‍ത്തി ഭീഷിപ്പെടുത്തിയെന്നും സ്വപ്‌ന പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധം തനിക്കുണ്ട്. കെപി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ഇവരുടെ വിദേശത്തുള്ള കാര്യങ്ങള്‍ താനാണ് കൈകാര്യം ചെയ്യുന്നത്. തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഷാജി കിരണ്‍ പരിചയപ്പെടുത്തിയതെന്ന് സ്വപ്‌നയുടെ ഹര്‍ജിയില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ ടി ജലീൽ അടക്കമുള്ളവർക്ക് നേരെ ചൊവ്വാഴ്ച നടത്തിയ വെളിപ്പെടുത്തലില്‍ സ്വപ്‌നാ സുര്‌ഷേ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ കെ.ടി.ജലീല്‍ നല്‍കിയ പരാതിയില്‍ സ്വപ്‌ന, പി.സി.ജോര്‍ജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് സ്വപ്‌ന മുന്‍കൂര്‍ ജാമ്യം തേടുന്നത്.
Content Highlights: Swapna Suresh says Shaji Kiran threatened to withdraw his statement against the Chief Minister
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !