ദുബൈ കെഎംസിസി നേതാക്കള്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

0

ദുബൈ കെഎംസിസി നേതാക്കള്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി  | Dubai KMCC leaders meet Indian Consul General

ദുബൈ:
പ്രവാസി സമൂഹം ഇന്ന് നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ അടിയന്തിര ശ്രദ്ധയുണ്ടാവണമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയുമായി നടത്തിയ കൂടിക്കാഴ്ച യില്‍ ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി കെ.പി.എ സലാം, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രവാസികളുടെ മരണാനന്തര നടപടിക്രമങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ ആവശ്യമാണെന്നും വിവിധ പ്രശ്‌നങ്ങളിലകപ്പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതെ പാര്‍ക്കുകളിലും ആശുപത്രികളിലും കഴിഞ്ഞു കൂടുന്നവരുടെ വിഷയത്തിലും പരിഹാരമുണ്ടാക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്ന് ഗൗരവത്തിലുളള ശ്രദ്ധയും സഹായവും ഉണ്ടാവണമെന്നും കൂടിക്കാഴ്ചയില്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. 

കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ വലിയൊരു വിംഗ് തന്നെ യാതൊരു പ്രതിഫലവും കൂടതെ സേവന മന:സ്ഥിതിയോടെ മെഡിക്കല്‍ ഡെത്ത് കേസ് കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യവും നേതാക്കള്‍ സിജിയെ ബോധ്യപ്പെടുത്തി. കോണ്‍സുല്‍ ജനറലും മെഡിക്കല്‍ ഡെത്ത് കേസ് ഇന്‍-ചാര്‍ജായ നഗീന്ദ്രയും,താടു മാമു ഇക്കാര്യത്തില്‍ പൂര്‍ണ സഹായവും സഹകരണവും ഉറപ്പ് നല്‍കി. 

കൂടിക്കാഴ്ചയില്‍ കെഎംസിസിയുടെ മെഡിക്കല്‍ വിംഗിന് നേതൃത്വം നല്‍കുന്ന അഷ്‌റഫ് പാവൂരും ഇബ്രാഹിം ബേരികെയും പങ്കെടുത്തു.
Content Highlights: Dubai KMCC leaders meet Indian Consul General
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !