പാലക്കാട്: പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂരിലും ഒറ്റപ്പാലം ലക്കിടിയിലുമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയറിളക്കം ഉണ്ടായപ്പോള്‍ ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് സംശയിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം ഷിഗല്ലയാണെന്ന് പിന്നീട് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുകയായിരുന്നു.
ലക്കിടിയിലെ 10 വയസ്സുകാരനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. അലനല്ലൂരില്‍ വിവാഹ സദ്യയില്‍ പങ്കെടുത്തവരില്‍ വയറിളക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയാണെന്ന് സംശയമുണ്ടായി. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. എന്നാല്‍ പിന്നീട് പരിശോധനയിലാണ് ഒരാള്‍ക്ക് മാത്രം ഷിഗല്ല സ്ഥിരീകരിച്ചത്.
ലക്കിടിയിലെ കുട്ടിക്കും ഭക്ഷ്യവിഷബാധയുണ്ടായതാണെന്നാണ് സംശയിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനാല്‍ സംശയം ഹോട്ടലിനു നേരെയും ഉണ്ടായി. പിന്നീടാണ് പരിശോധനയില്‍ ഷിഗല്ല സ്ഥിരീകരിച്ചത്.
Content Highlights: Shigella for two in Palakkad district


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !