ഗാസിയാബാദ്: 2006ലെ വാരാണസി സ്‌ഫോടന പരമ്ബര കേസിലെ മുഖ്യപ്രതി മുഹമ്മദ് വാലിയുള്ളക്ക് വധശിക്ഷ. ഗാസിയാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്.
മുഖ്യപ്രതിയായ വാലിയുള്ള കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു.
2006 മാര്‍ച്ച് 7 ന് വൈകിട്ട് സങ്കട് മോചന്‍ ക്ഷേത്രത്തിലും വാരണാസി കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷനിലുമുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 18 പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനം നടന്നതിന് ശേഷം വലിയുള്ളയെ പോലീസ് അറസ്റ്റ് ചെയിതിരുന്നു. വാരണാസിയിലെ അഭിഭാഷകര്‍ വാദിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഗാസിയാബാദിലാണ് കേസുകളുടെ വിചാരണ നടന്നത്. വലിയുള്ളയ്‌ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു.
Content Highlights: Varanasi blast series; Death sentence for main accused Muhammad Waliullah


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !