എടയൂർ: വായനശാല പൗരസമിതി കൊപ്പം "അഭയ"ത്തിൽ ബുധനാഴ്ച നടത്തിയ സ്നേഹ സംഗമം ശ്രദ്ധേയമായി. പൗരസമിതിയുടെ ആറാം വാർഷികാഘോഷ പരിപാടികളാണ് കൊപ്പം അഭയാ കേന്ദ്രത്തിൽ വെച്ച് ആഘോഷിച്ചത്.
പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ഇസ്ഹാഖ് എം.പി.അദ്ധ്യക്ഷത വഹിച്ചു.
സമിതി സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഭയത്തിന്റെ സാരഥി കൃഷ്ണേട്ടൻ മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുൽ ഗഫൂർ പി.വി പി.മോഹനൻ മാസ്റ്റർ, പി.ടി. സുധാകരൻ, ബി. വേണുഗോപാൽ, മനോജ് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Edayur Library Municipal Committee held a love meeting at Koppam 'Abhayam'
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !