അച്ഛനും വിദ്യാർത്ഥികളായ രണ്ട് മക്കളും പുഴയിൽ ചാടി മരിച്ചു

0
അച്ഛനും വിദ്യാർത്ഥികളായ രണ്ട് മക്കളും പുഴയിൽ ചാടി മരിച്ചു | A father and his two children, students, jumped into the river and died

ആലുവയിൽ അച്ഛനും മക്കളും പുഴയിൽ ചാടി മരിച്ചു. ആലുവ പാലത്തിൽ നിന്നാണ് മൂന്ന് പേരും പെരിയാറിൽ ചാടിയത്. പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടിഎച്ച് ഉല്ലാസ് ഹരിഹരനും മക്കളായ കൃഷ്ണ പ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച 4. 30ഓടെയാണ് സംഭവം നടക്കുന്നത്.  

സംഭവം കണ്ടവർ ഉടൻ  രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. ആറരയോടെയാണ് ഉല്ലാസിന്റെ മൃതദേഹം ലഭിക്കുന്നത്. കൃഷ്ണ പ്രിയ പ്ലസ്ടുവിലും ഏകനാഥ് ഏഴാം ക്ലാസിലും പഠിക്കുകയാണ്. ആത്മഹത്യയ്ക്ക് കാരണം വ്യക്തമല്ല. രാജിയാണ് ഉല്ലാസിന്റെ ഭാര്യ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. 

ഉല്ലാസിൽ നിന്നും ലഭിച്ച ഫോണിൽ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. പാലത്തിന് മുകളിൽ വെച്ച് ആദ്യം ഏകനാഥാണ് പുഴയിലേക്ക് ചാടുന്നത്. പിന്നാലെ സ്ഥലത്ത് നിന്ന് കരഞ്ഞു കൊണ്ട് ഓടാൻ ശ്രമിച്ച കൃഷ്ണ പ്രിയയെ ഉല്ലാസ് പിടിക്കുകയും പിന്നീട് ചേർത്ത് പിടിച്ച് പുഴയിലേക്ക് ചാടുകയുമായിരുന്നു. മൂന്ന് പേരുടേയും മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
Content Highlights: A father and his two children, students, jumped into the river and died
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !