മാനസിക-ശാരീരിക ആരോഗ്യത്തിന് കുട്ടികള്‍ യോഗ ശീലമാക്കണം: ജില്ലാകലക്ടര്‍

0
മാനസിക-ശാരീരിക ആരോഗ്യത്തിന് കുട്ടികള്‍ യോഗ ശീലമാക്കണം:  ജില്ലാകലക്ടര്‍ | For mental and physical health Children should practice yoga: District Collector

കുട്ടികള്‍ യോഗ ദൈനംദിന ജീവിത്തിന്റെ ഭാഗമാക്കി ശാരീരികവും മാനസികവുമായ ക്ഷേമം സാധ്യമാക്കണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, മലപ്പുറം നഗരസഭ, ആയുഷ് വകുപ്പ്, കേന്ദ്രീയ വിദ്യാലയം എന്നിവ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനഭാരം പല കുട്ടികളിലും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടയാക്കുന്ന കാലത്ത് യോഗ ആശ്വാസവും ആത്മവിശ്വാസവും നല്‍കും.  കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനായി കൂടുതല്‍ വ്യായാമം പരിശീലിപ്പിക്കണം. വ്യായാമത്തില്‍ ഏറ്റവും മികച്ചത്  യോഗയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

മാനസിക-ശാരീരിക ആരോഗ്യത്തിന് കുട്ടികള്‍ യോഗ ശീലമാക്കണം:  ജില്ലാകലക്ടര്‍ | For mental and physical health Children should practice yoga: District Collector

മലപ്പുറം ഇന്ദിര പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ. പി. ജോയ് അധ്യക്ഷനായി. കേന്ദ്രീയ വിദ്യാലയത്തിലെ കായിക അധ്യാപകന്‍ പി.പ്രമോദ്, ആയുഷ് ഗ്രാമം നിലമ്പൂര്‍ യോഗ പരിശീലകന്‍ ഡോ. എം.വി അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗ അഭ്യസനം പ്രദര്‍ശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് എല്‍.ആര്‍ റാണി കോമളം, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ കെ.ആശ, പയ്യനാട് ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അനില്‍ കുമാര്‍, ഡോ. ജയശ്രീ (ഹോമിയോ) എന്നിവര്‍ സംസാരിച്ചു. ഡി.എം.ഒ (ഐ.എസ്.എം ) ഡോ. പി.ജെയ്നി സ്വാഗതവും ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.എം കബീര്‍ നന്ദിയും പറഞ്ഞു.
Content Highlights: For mental and physical health Children should practice yoga: District Collector
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !