കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ആയിരം കടന്നു. ഇന്ന് 1,370 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആറ് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 630 പേര്‍ രോഗമുക്തരായി.
രണ്ട് മാസത്തിന് ശേഷം ആദ്യമായി ഇന്നലെയാണ് കേരളത്തില്‍ കൊവിഡ് കേസുകള്‍ ആയിരം കടന്നിരുന്നത്. ഇന്നലെ 1,197 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. 644 പേര്‍ രോഗമുക്തരാകുകയും ചെയ്തു.
ഇന്ന് എറണാകുളത്താണ് കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 463 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരം (239), കോട്ടയം (155) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. നിലവില്‍ 6129 പേരാണ് രോഗം ബാധിച്ച് സംസ്ഥാനത്തുള്ളത്. മൊത്തം മരണം 69,753 ആണ്.
Content Highlights: For the second day in a row in Kerala, the number of Kovid cases has crossed one thousand
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !