ഏഴ് വർഷക്കാലമായി കേരളത്തിനകത്തും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി സാധാരണക്കാരുടെ കണ്ണീരൊപ്പി കൊണ്ടിരിക്കുന്ന ഹരിത യൗവനം വാട്സാപ്പ് കൂട്ടായ്മ ദുബായിലെ കറാമയിൽ വെച്ച് സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മ നവ്യാനുഭവമായി മാറി,നാഗ്പൂരിൽ സ്വയംതൊഴിൽ പദ്ധതിയും, ഹരിയാനയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുകയും, അമരവാദിയിൽ മദ്രസ പാഠ്യ പദ്ധതിക്ക് സഹായം നൽകുകയും തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച വാട്സ്ആപ്പ് കൂട്ടായ്മയിൽ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽ നിന്നുമുള്ള മുസ്ലിം ലീഗ് പ്രവർത്തകർ അംഗങ്ങളാണ് .
ഹൃസ്വ സന്ദര്ശനാർത്ഥം യു എ ഇ യിൽ എത്തിയ ഹരിത യൗവനം രക്ഷാധികാരിയും എറണാകുളം ജില്ലാ മുസ്ലിം ലീഗിൻറെ ഉപാധ്യക്ഷനുമായ കെ എച്ച് മുഹമ്മദ് കുഞ്ഞ് കുന്നത്തുനാടിന് ജനറൽ കൺവീനർ ഹoസുട്ടി മംഗലം സ്നേഹോപഹാരം നൽകി, കുന്നത്തുനാട് വനിത ലീഗ് ട്രഷററും ഹരിതവനിത കൂട്ടായ്മയിലെ മുതിർന്ന അംഗവുമായ ശ്രീമതി: കെ എച് ഫാത്തിമക്കുള്ള സ്നേഹോപഹാരം ശരീഫ് പിവി കരേക്കാട് നൽകി.
ചടങ്ങിൽ ഷൗക്കത്തലി മനയങ്ങാട്ടിൽ പ്രാർത്ഥന നടത്തി,ഹoസുട്ടി മംഗലം സ്വാഗതം പറഞ്ഞു ഷെരീഫ് പിവി കരേക്കാട് അധ്യക്ഷതവഹിച്ചു, കെ എച്ച് മുഹമ്മദ് കുഞ്ഞ് കുഞ്ഞ് കുന്നത്തുനാട് മുഖ്യപ്രഭാഷണം നടത്തി, ശംസു മംഗലം, ഉസ്മാൻ എടയൂർ, അക്ബർ ചെരട, മുഹമ്മദ് കുട്ടി വാളമരുതൂർ, സാദിഖ് മംഗലം, ശരീഫ് TP, ഷൈൻ തിരൂർ, സമീർ കൽപകഞ്ചേരി, സുബൈർ VP, ഇർഷാദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു
നൗഷാദ് പറവണ്ണ നന്ദിയും പറഞ്ഞു.
Content Highlights: Green Youth Charity Platform Community UAE Friendly Gathering and Reception
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !