തിരുവനന്തപുരം: റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രെയിൻ യൂണിവേഴ്സിറ്റികളിൽ എം.ബി.ബി.എസ് പഠനം മുടങ്ങി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാനുള്ള സൗകര്യമൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ റോമൻ ബാബുഷ്‌കിൻ തിരുവനന്തപുരത്ത് പറഞ്ഞു.
മലയാളി വിദ്യാർത്ഥികൾക്ക് തിരുവനന്തപുരത്തെ റഷ്യൻ ഹൗസിൽ ബന്ധപ്പെടാം.
റഷ്യൻ യൂണിവേഴ്‌സിറ്റികളിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. സാമ്പത്തികനഷ്ടം ഇല്ലാതെ വിദ്യാർത്ഥികൾക്ക് അവസരം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് നോർക്ക സി.ഇ.ഒ യുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.
Content Highlights: Ukraine. Students can study in Russia
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !