കൊച്ചി: താൻ ക്യാപ്റ്റനല്ലെന്നും പടയിൽ ഒരു മുന്നണിപ്പോരാളി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്യാപ്റ്റന്‍ വിളിയില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും താല്പര്യമില്ല. അതില്‍ ഒരു പരിഹാസമുണ്ടെന്നും സതീശൻ പറഞ്ഞു.
താൻ പടയില്‍ എപ്പോഴും മുന്നിലുണ്ടാകും. ഒരിക്കലും ഓടിപ്പോകില്ല. പിന്നില്‍ നിന്നും വെടിയേറ്റ് മരിക്കില്ല. പോരാളികളെല്ലാം ക്യാപ്റ്റന്മാരല്ല. കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തൃക്കാക്കരയില്‍ ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും ട്വന്റി ട്വന്റിയുടേയും വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. 25,000 ലേറെ വോട്ടിന് ജയിക്കാന്‍ മാത്രം വോട്ട് ആ മണ്ഡലത്തില്‍ യുഡിഎഫിനില്ല.
ജനവിധി എന്താണെന്ന് മനസിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നാണ് ഇടതുപക്ഷത്തോട് പറയാനുള്ളത്. അവര്‍ ഇനിയും അത് മനസിലാക്കിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം. ഇത്തരത്തിലാണ് മുമ്പോട്ടുപോകുന്നതെങ്കില് ഇനിയും കടുത്ത ആഘാതം അവര്‍ക്കുണ്ടാകും.
കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കരുത്. അതിനെ വെല്ലുവിളിച്ചാല്‍ ആരും പരാജയപ്പെടും. യുഡിഎഫിന്റെ വിജയം സ്ഥാനാർഥിയെ മാത്രം അടിസ്ഥാനമാക്കിയല്ല. ചിട്ടയായ പ്രവര്‍ത്തനം, യുഡിഎഫിന്റെ മണ്ഡലം, പി.ടി. തോമസിന്റെ ഓര്മ, സ്ഥാനാർഥിയുടെ സ്വീകാര്യത ഇതെല്ലാം കൂടിച്ചേരുമ്പോഴാണ്. അല്ലാതെ ഏതെങ്കിലും ഒരു ചെറിയ ഘടകം മാത്രമല്ലെന്ന് വിജയത്തിന് ആധാരം.
കെ.വി. തോമസിനെ അടക്കം ആരെയും വേട്ടയാടാനില്ല. കെ.വി. തോമസിനെ തിരുത തോമയെന്ന് വിളിച്ച് ആക്ഷേപിച്ചത് സിപിഎമ്മുകാരല്ലേ. അവരല്ലേ ആ പേരിട്ടത്. അന്നൊന്നും അത് വംശീയ അധിക്ഷേപമാകാതിരുന്നത് എന്തുകൊണ്ടാണ്.
മരിച്ച ജനപ്രതിനിധികളുടെ ഭാര്യയോ മക്കളോ ഉപതെരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ലെന്ന സ്വരാജിന്റെ പ്രതികരണത്തോട് പ്രതികരിക്കാനില്ലെന്ന് സതീശന് പറഞ്ഞു. അങ്ങനെയല്ലല്ലോ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ പറയേണ്ടത്. ഓരോരുത്തരുടെ രീതിയാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍. അതിലൊന്നും മറുപടി പറയാനില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
Content Highlights: He is not a good captain; Front Line Only: V.D. Satheesan


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !