ക്ലിഫ് ഹൗസിലെ രഹസ്യ മീറ്റിങ്ങിന് രാത്രി ഏഴു മണിക്ക് ശേഷം താൻ ഒരു തടസ്സവുമില്ലാതെ കയറിപ്പോയിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഇക്കാര്യം വ്യക്തമാകും . തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറയുന്നത് പച്ചക്കള്ളമാണെന്നും ധാർമികതക്ക് നിരക്കാത്തതാണെന്നും സ്വപ്‌ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തനിച്ചും ഔദ്യോഗിക ആവശ്യങ്ങൾക്കായി സംഘമായും ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞുമുഖ്യമന്ത്രിയുടെ വീട്ടിൽ കോൺസൽ ജനറലിനോടൊപ്പം രാത്രി പോയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെയായിരുന്നു കൂടിക്കാഴ്ചകളെന്നും സ്വപ്ന പറഞ്ഞു.
പരിശുദ്ധമായ നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. എന്തിനാണ് മുഖ്യമന്ത്രി പൊതുജനങ്ങളോട് പച്ചക്കള്ളം പറയുന്നതെന്നും എല്ലാത്തിനും എല്ലാവരുടെയും കയ്യിൽ തെളിവുണ്ടെന്നും അവർ പറഞ്ഞു.
Content Highlights: "I have gone to a secret meeting at Cliff House several times," said the Chief Minister
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !