ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). അമരാവതിക്കും അകോലയ്ക്കും ഇടയില്‍ 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിര്‍മിച്ചതിനാണ് റെക്കോര്‍ഡ്.
2019ല്‍ ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി അഷ്ഗല്‍യുടെ റെക്കോര്‍ഡാണ് എന്‍എച്ച്‌എഐ തകര്‍ത്തത്. ദേശീയപാത 53ന്റെ ഭാഗമാണ് പുതുതായി നിര്‍മിച്ച റോഡ്.
ജൂണ്‍ 3 രാവിലെ ഏഴിന് ആരംഭിച്ച റോഡ് നിര്‍മാണം 7 ന് വൈകീട്ട് 5 മണിയോടെ വിജയകരമായി പൂര്‍ത്തിയാക്കി. എന്‍എച്ച്‌എഐയിലെ 800 ജീവനക്കാരും സ്വതന്ത്ര കണ്‍സള്‍ട്ടന്റുമാരുള്‍പ്പെടെ 720 തൊഴിലാളികളടങ്ങുന്ന സംഘമാണ് ഈ ദൗത്യം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
'മുഴുവന്‍ രാജ്യത്തിനും അഭിമാന നിമിഷം!, അസാധാരണ നേട്ടം കൈവരിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍' - കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. അമരാവതി -അക്കോല സെക്ഷന്‍ ദേശീയ പാത-53 ന്റെ ഭാഗമാണെന്നും പ്രധാനപ്പെട്ട കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത, റായ്പൂര്‍, നാഗ്പൂര്‍, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ ഭാഗം .
Content Highlights: India breaks Guinness World Record for National Highway construction
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !