കൊച്ചി: ടൂറിസ്റ്റ് വാഹനങ്ങളുടെ ഉള്‍വശം കണ്ണഞ്ചിക്കുന്ന ബള്‍ബുകളും അമിത ശബ്ദ സംവിധാനങ്ങളും ഘടിപ്പിച്ച് നൃത്തവേദിയാക്കാന് അനുവദിക്കരുതെന്ന് ഹൈകോടതി.
ഇത്തരം സംവിധാനങ്ങളുമായി ഓടുന്ന ടൂറിസ്റ്റ് ബസുകളും ട്രാവലറുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനില്‍. കെ നരേന്ദ്രന്, ജസ്റ്റിസ് പി. ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്തരത്തില്‍ നിരത്തിലോടുന്ന വാഹനങ്ങളെക്കുറിച്ച് പരാതി നല്കാന് ഓരോ ജില്ലയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് നമ്ബര്‍ പ്രസിദ്ധീകരിക്കണമെന്ന് ഗതാഗത കമീഷണര്‍ക്ക് കോടതി നിര്‍ദേശവും നല്കി. വാട്ട്സ് ആപ്പ് നമ്ബറുകള്‍ മാധ്യമങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും നല്‍കണം. ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍ എന്നിവയെക്കുറിച്ച് യൂട്യൂബിലും മറ്റും വരുന്ന വിഡിയോകള്‍ പരിശോധിക്കണമെന്നും നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടകരുടെ യാത്രാ സുരക്ഷക്ക് വേണ്ടി സേഫ് സോണ്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സ്പെഷല്‍ കമീഷണര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വമേധയാ പരിഗണിക്കുന്ന ഹരജിയിലാണ് ഉത്തരവ്. ഹരജി വീണ്ടും ജൂണ്‍ 28ന് പരിഗണിക്കും.
നേരത്തേ ഹരജി പരിഗണിക്കവേ അപകടങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഡി.ജി.പിയും ഗതാഗത കമീഷണറും ജൂലൈ ഒന്നിനകം റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷവും അപകടങ്ങള്‍ ആവര്‍ത്തിച്ചതോടെ ഹരജി വീണ്ടും പരിഗണിക്കുകയായിരുന്നു. ഏപ്രില്‍ ഒന്ന്, മേയ് 22, 23 തീയതികളില്‍ കോഴിക്കോട്, പാലക്കാട് ജില്ലകളിലുണ്ടായ അപകടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടൂറിസ്റ്റ് ബസുകളും ട്രാവലറുകളുമാണ് ഉള്‍പ്പെട്ടതെന്ന് കോടതി വിലയിരുത്തി.
Content Highlights: Tourist vehicles should not be allowed to turn into dance venues - High Court
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !