കൊച്ചി: അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് അഞ്ച് രൂപ നിരക്കില്‍ യാത്ര ഒരുക്കാൻ കൊച്ചി മെട്രോ. ജൂണ്‍ 17നാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്.
കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനില്‍ നിന്ന് എവിടേക്കു യാത്ര ചെയ്താലും ഈ നിരക്കില്‍ യാത്ര ചെയ്യാം. എത്ര തവണ യാത്ര ചെയ്യണമെങ്കിലും ഓരോ യാത്രയ്ക്കും അഞ്ചു രൂപ ടിക്കറ്റ് എടുത്താല്‍ മതി.
മെട്രോയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവര്‍ക്കു മെട്രോ പരിചയപ്പെടുത്തുക എന്നതാണു ഇതിലൂടെ ലക്ഷ്യമിടുന്നത്. ആലുവയില്‍ നിന്നു പേട്ടയിലേക്ക് യാത്ര ആയാലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാവും ടിക്കറ്റ് നിരക്ക്.
2017ല്‍ ജൂണ്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ജൂണ്‍ 19 ന് പൊതുജനങ്ങള്‍ക്കായി കൊച്ചി മെട്രോ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ മാസം ആദ്യം മുതല്‍ 17വരെ നിരവധി പരിപാടികളാണ് മെട്രോ ഒരുക്കിയിരിക്കുന്നത്.
ഈ വാർത്ത കേൾക്കാം
Content Highlights: Kochi Metro to charge Rs 5 for fifth birthday
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !