ന്യൂഡൽഹി: മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏർപെടുത്തിയ കേസിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ. ദേശസുരക്ഷയുമായി ബന്ധപെട്ടാണ് മീഡിയ വണ്ണിന് ലൈസൻസ് പുതുക്കി നൽകാതിരുന്നത്.
സംപ്രേഷണ വിലക്കിന്റെ കാരണം മീഡിയ വണ്‍ ചാനൽ മാനേജ്മെന്റിനെ അറിയിക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാംഗ്മൂലം നൽകി. ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ചു കൊണ്ടുള്ള കേരള ഹൈക്കോടതി വിധി സുപ്രീം കോടതി മാർച്ചിൽ സ്റ്റേ ചെയ്തിരുന്നു.
ചാനലിന് സംപ്രേഷണ വിലക്ക് ഏർപെടുത്തുന്നതിനുള്ള കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും മുദ്ര വെച്ച കവറിൽ ഹൈക്കോടതിക്ക് മുൻപിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നുമാണ് മീഡിയ വണ്‍ ചാനലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയിൽ പറഞ്ഞത്.
എന്നാൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ വിശദ വിവരങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ചാനൽ പ്രവർത്തിക്കുന്നത് ദേശസുരക്ഷക്ക് വെല്ലുവിളിയാണെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളിയിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർച്ചിച്ച എതിർ സത്യവാങ്മൂലത്തിലാണ് നിലപാട് ആവർത്തിച്ചത്.
Content Highlights: MediaOne: Center says no need to inform channel about ban
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !