നാഷണല്‍ ഹെരാള്‍ഡ് കേസ്: എംപിമാരെ മര്‍ദ്ദിച്ചുവെന്ന ആരോപണം തള്ളി ഡല്‍ഹി പോലീസ്

0

ഡല്‍ഹി:
നാഷണല്‍ ഹെരാള്‍ഡ് കേസില്‍ ഇ.ഡി.ക്കു മുന്നില്‍ ഹാജരാകാനെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പം കാല്‍നട ജാഥയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചുവെന്ന ആരോപണം തള്ളി ഡല്‍ഹി പോലീസ്.

കെ.സി വേണുഗോപാല്‍ ഉള്‍പ്പടെ ഒരു എംപിയെയും കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് സ്പെഷ്യല്‍ കമ്മിഷ്ണര്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ സാഗര്‍ പ്രീത് ഹൂഡ വ്യക്തമാക്കി. രാഹുല്‍ഗാന്ധി ഇന്നും ഇ.ഡി. ക്കു മുന്നില്‍ ഹാജരാകുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഡല്‍ഹി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

നിയമലംഘനമുണ്ടായപ്പോള്‍ സംഭവിച്ച സ്വാഭാവിക നടപടിമാത്രമാണ്. ആരെയും കാരണമില്ലാതെ കസ്റ്റഡിയിലെടുത്തിട്ടില്ല. വൈദ്യസഹായം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡി ഓഫീസിന് ചുറ്റും സുരക്ഷ ശക്തമാക്കി. രാവിലെ വാഹനങ്ങള്‍ കടത്തിവിട്ട റോഡുകള്‍ അടച്ചു. എഐസിസി ഓഫീസിന് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 446 പേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അനുമതിയുള്ള പ്രദേശങ്ങളില്‍ മാത്രം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
Content Highlights: National Herald case: Delhi Police denies allegations of harassment of MPs
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !