തിരുവനന്തപുരം: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന പ്രസ്താവന തള്ളി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പ്രതിഷേധിക്കാനെത്തിയവർ മദ്യപിച്ചപോലെയാണ് തോന്നിയതെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശനും കെ. സുധാകരനും കൂടിയാണ് അക്രമികളെ വിമാനത്തില്‍ കയറ്റിവിട്ടത്. സാമാന്യ ബോധമുള്ള ഒരു മനുഷ്യനും ചെയ്യുന്നതല്ല അവര്‍ ചെയ്തത്. സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ കിടന്നിട്ടുള്ള സ്വപ്നയാണ് ഇപ്പോള്‍ യുഡിഎഫിന്റെ പ്രധാന സംരക്ഷക. ഗാന്ധിസവും നെഹ്റുയിസവുമൊക്കെ വിട്ട് കോണ്‍ഗ്രസ് ഇപ്പോള്‍ മറ്റു ചില ഇസത്തിന് പുറകെയാണെന്നും ഇ.പി. ജയരാജന് പറഞ്ഞു.
വിമാനത്തിനുള്ളില്‍ അക്രമം ഉണ്ടാവാന്‍ നോക്കിയപ്പോള്‍ പ്രതിരോധിക്കുകയാണ് താന്‍ ചെയ്തത്. അതിന് വിമാനകമ്പനി തന്നോട് നന്ദി പറയണം. ഒരു വെടിവെപ്പുണ്ടാക്കി സംഘര്‍ഷത്തിനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Content Highlights: Protesters appeared to be intoxicated; Statement by E.P. Jaya Rajan
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !