തിരുവനന്തപുരം: ശമ്ബളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇന്നു മുതല്‍ സമരത്തില്‍.
കെഎസ്‌ആര്‍ടിസി ആസ്ഥാനത്ത് സിഐടിയു, ഐഎന്‍ടിയുസി സംഘടനകള്‍ തിങ്കളാഴ്ച അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കും. ശമ്ബളം കിട്ടുന്നതുവരെ സമരം തുടരും.
ബസ് സര്‍വീസുകളെ ബാധിക്കാത്ത വിധമാണ് സമരം. ബിഎംഎസ് സെക്രട്ടേറിയറ്റിനു മുന്നിലും കെഎസ്‌ആര്‍ടിസിയുടെ ജില്ലാ ആസ്ഥാനങ്ങളിലും നാളെ അനിശ്ചിതകാല ധര്‍ണ ആരംഭിക്കും.
ഐഎന്‍ടിസി യൂണിയന്റെ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു യൂണിയന്റെ സമരം സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദനും ഉദ്ഘാടനം ചെയ്യും.
മെയ് മാസം 193 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നിട്ടും എല്ലാ ബാധ്യതകളും കൊടുത്തു തീര്‍ത്തശേഷമേ ശമ്ബളം നല്‍കൂ എന്ന മാനേജ്‌മെന്റിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അഭിപ്രായപ്പെട്ടു.
Content Highlights: Salary crisis; KSRTC employees on strike from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !