ELECTION UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

'സംഘപരിവാർ ആശയങ്ങൾക്ക് കരുത്ത് പകരും'; ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് കുഞ്ഞാലിക്കുട്ടി

0
'സംഘപരിവാർ ആശയങ്ങൾക്ക് കരുത്ത് പകരും'; ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് കുഞ്ഞാലിക്കുട്ടി | 'Sangh Parivar will strengthen ideas'; Kunhalikutty condemns Udaipur murder

മലപ്പുറം
: പ്രവാചക വിരുദ്ധ പരാമർശം നടത്തിയ നുപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഉദയ്പൂരിൽ തയ്യൽ കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതവും പ്രവാചകനും അനുവദിക്കുന്നില്ലെന്നും ഇസ്ലാം ആശയ സംവാദങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഉദയ്പൂരിലെ അരും കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതവും പ്രവാചകനും അനുവദിക്കുന്നില്ല. ഇസ്‌ലാം മതത്തിന് ഇത്തരം ലേബലുകൾ അന്യമാണ്. ഇസ്‌ലാം ആശയ സംവാദങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ക്രൂരമായ ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും മാനവ സമൂഹത്തിന് അപമാനവുമാണ്. സംഘ്പരിവാർ ആശയങ്ങൾക്ക് കരുത്ത് പകരാനേ ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കൂ,' കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ഉദയ്പൂർ കൊലപാതകത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എന്‍ഐഎ അന്വേഷണം നടത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഐയുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. സംഭവത്തിന് പിന്നില്‍ ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചനയുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മ്മയുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കേസില്‍ ഉദയ്പൂര്‍ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Content Highlights: 'Sangh Parivar will strengthen ideas'; Kunhalikutty condemns Udaipur murder
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !