ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 തോല്‍വിക്ക് പിന്നാലെ സ്പിന്നര്‍മാരെ പഴിച്ച് ഇന്ത്യന്‍ നായകന്‍ ഋഷഭ് പന്ത്.
ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഫാസ്റ്റ് ബൗളിംഗ് നിര മിന്നും പ്രകടനമാണ് നടത്തുന്നത്. പക്ഷേ സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും യുസ്വേന്ദ്ര ചാഹലും മികവ് കാട്ടേണ്ടതുണ്ട്. ടീം ഉയര്‍ത്തിയ 148 റണ്‍സ് വിജയ ലക്ഷ്യം പര്യാപ്തമല്ലായിരുന്നില്ലെന്നും ഋഷഭ് പന്ത് പറഞ്ഞു.
രണ്ട് മത്സരങ്ങളിലും അക്സര്‍ പട്ടേലും യുസ്വേന്ദ്ര ചാഹലും വളരെ മോശം പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റന്‍ ഋഷഭ് പന്തിന് ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ് ഇവര്‍. ഞായറാഴ്ച ഓരോവര്‍ മാത്രമെറിഞ്ഞ അക്‌സര്‍ 19 റണ്‍സ് വിട്ടുനല്‍കിയിരുന്നു. ചാഹല്‍ ആകട്ടെ നാലോവറില്‍ 49 റണ്‍സാണ് വഴങ്ങിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 2 ഓവറില്‍ 26 റണ്‍സ് വഴങ്ങിയ ചാഹലിന് ഒരു വിക്കറ്റ് പോലും നേടാനായില്ല.
മധ്യ ഓവറുകളില്‍ റണ്‍ സംരക്ഷിക്കുന്നതിനും വിക്കറ്റുകള്‍ വീഴ്ത്തുന്നതിനുമുള്ള സുപ്രധാന ഉത്തരവാദിത്തം യുസ്വേന്ദ്ര ചാഹലിനുണ്ടായിരുന്നുവെങ്കിലും അതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. ഐപിഎല്‍ 2022ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായിരുന്നു യുസ്വേന്ദ്ര ചാഹല്‍, എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അത്തരമൊരു പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
Content Highlights: Second loss to South Africa, Rishabh blaming spinners
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !