കെ.ടി. ജലീലിനെക്കുറിച്ച് 164 സ്റ്റേറ്റ്മെന്റിൽ പറഞ്ഞത് എത്രയും പെട്ടെന്ന് തന്നെ വെളിപ്പെടുത്തും. അദ്ദേഹം എന്തൊക്കെ ക്രൈം ആണോ ചെയ്തത് അതെല്ലാം ഉടൻ തന്നെ പുറത്തുവിടും. എനിക്കെതിരെ ഒരു കാരണവുമില്ലാതെ നടപടിയെടുക്കുകയും ഒത്തു തീർപ്പിന് വേണ്ടി ആളുകളെ എന്റടുത്തേക്ക് അയക്കുകയും ചെയ്തത് അവരാണ്. നമുക്ക് നോക്കാം, എന്തൊക്കെ കേസ് അവർ തനിക്കെതിരെ കൊടുക്കുമെന്ന്. തനിക്ക് സുരക്ഷ വേണ്ടെന്നും തന്നെ നിരിീക്ഷിക്കാൻ ഏർപ്പെടുത്തിയ പൊലീസിനെ പിൻവലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
ഷാജ് കിരണിനെ പൊലീസ് ഇതു വരെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും സ്വപ്ന ചോദിച്ചു. സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജും ഒപ്പമുണ്ടായിരുന്നു. സ്വപ്നയ്ക്കെതിരായ കലാപാഹ്വാനത്തിനുള്ള കേസ് നല നിൽക്കില്ലെന്ന് കൃഷ്ണരാജ് പറഞ്ഞു.
അതേസമയം ഇബ്രാഹിമും ഷാജ് കിരണും പുറത്തുവിടുമെന്ന് പറഞ്ഞ വീഡിയോയെ ക്കുറിച്ച് പ്രതികരിക്കാൻ സ്വപ്ന തയ്യാറായില്ല.
Content Highlights: Swapna Suresh says secret statement against KT Jaleel will be released soon
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !