കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അറസ്റ്റിൽ. കെ.എസ്‌യു പ്രവർത്തകനെ ആക്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് നടപടി. കോടതിയിൽ ഹാജരാക്കിയ ആർഷോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയിട്ടും ആർഷോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിരുന്നുവെങ്കിലും പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ആർഷോ ഒളിവിലായിരുന്നു എന്നായിരുന്നു പോലീസിന്‍റെ വാദം. ഇതിനിടെ മലപ്പുറത്ത് നടന്ന് എസ്എഫ്ഐ സമ്മേളനത്തിൽ ആർഷോ പങ്കെടുത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
ഇത് വലിയ വിവാദങ്ങള്‍ക്ക് സൃഷ്ടിച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി ഷാജഹാൻ എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം സിറ്റി പോലീസ് കമ്മീണറുടെ നേതൃത്വത്തിലുള്ള സംഘം ആർഷോയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
റിമാൻഡിലായ ആർഷോക്ക് ജയിലിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച്, മാലയുമിട്ട് സ്വീകരണം നൽകി. ജയിലിന് പുറത്ത് സ്വീകരണം ഏറ്റുവാങ്ങാൻ അവസരം നൽകിയതിനെക്കുറിച്ച് അറിയില്ലെന്ന് എറണാകുളം സെൻട്രൽ അസിസ്റ്റന്‍റ് കമ്മീഷണർ പറഞ്ഞു.
Content Highlights: SFI state secretary arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !