കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണ്.
തത്വത്തില്‍ അനുമതി നല്‍കിയത് വിശദ പദ്ധതിരേഖ സമര്‍പ്പിക്കാനാണ്. പദ്ധതിക്ക് സാമ്ബത്തിക അനുമതി നല്‍കിയിട്ടില്ലെന്നും സര്‍വ്വേയ്ക്ക് എതിരായ വിവിധ ഹര്‍ജികളില്‍ കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കി.
സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കല്ലിടല്‍ നിര്‍ത്തിയെന്നല്ല ഉത്തരവ്. ഉടമകള്‍ക്ക് സമ്മതമെങ്കില്‍ അതിരടയാള കല്ലിടുമെന്നും അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാളം ഇടല്‍ ആണ് നടന്നുവരുന്നത്. സാമൂഹിക ആഘാത പഠനത്തിന്‍റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ മൂന്ന് നിര്‍ദേശം മുന്നോട്ട് വെച്ചു. ഉത്തരവില്‍ ഈ മൂന്ന് രീതിക്കും അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ രാജന്‍ പറഞ്ഞു.
Content Highlights: Silverline project not approved; The Center has again taken a stand in the High Court
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !