ഗായിക മഞ്ജരി വിവാഹിതയായി

0
ഗായിക മഞ്ജരി വിവാഹിതയായി | Singer Manjari got married
ഗായിക മഞ്ജരി (Manjari) വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപി, ഗായകൻ ജി വേണുഗോപാൽ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. ചടങ്ങിന് ശേഷം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരം.

ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ. ഇന്നലെ രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി പങ്കുവച്ചത്. വിവാഹവാര്‍ത്തയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്‍റെ ഒരു റീല്‍ വീഡിയോയും മഞ്ജരി പങ്കുവച്ചിരുന്നു.

ഗായിക മഞ്ജരി വിവാഹിതയായി | Singer Manjari got married

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ 'താമരക്കുരുവിക്കു തട്ടമിട്' എന്ന ഗാനംആലപിച്ചുകൊണ്ടാണ് മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് മഞ്ജരി കടന്നുവന്നത്. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് മഞ്ജരിക്കാണ്. 

പോസിറ്റീവ് എന്ന ചിത്രത്തിലെ 'ഒരിക്കൽ നീ പറഞ്ഞു' എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ  ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയുണ്ടായി.റിയാലിറ്റി ഷോയിലും നിര സാന്നിധ്യമായിരുന്നു മഞ്ജരി. 

വേറിട്ട ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്പ്, ഫ്യൂഷൻ എന്നീ ആലാപന ശൈലികൾ മഞ്ജരിക്ക് ആരാധകരെ വർധിപ്പിച്ചു. മഞ്ജരിയുടെ ഗസലുകൾക്കും ആരാധകർ ഏറെയാണ്. മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലും മഞ്ജരി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 
Content Highlights: Singer Manjari got married
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !