മുമ്പും സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച്‌ അറസ്റ്റിലായ നിര്‍മാതാവ് സിറാജുദ്ദീന്‍; നടന്‍ വിജയ് ബാബുവിന് ദുബായില്‍ ഒളിത്താവളം ഒരുക്കി


കൊച്ചി:
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയും സിനിമാനിര്‍മാതാവുമായ സിറാജുദ്ദീന്‍ മുമ്ബും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിനോട് തുറന്ന് സമ്മതിച്ചു.

കേസിലെ മുഖ്യകണ്ണിയും ഇയാളാണെന്ന് കസ്റ്റംസ് അറിയിച്ചു. നെടുമ്ബാശ്ശേരി വിമാനത്താവളം വഴി ആദ്യമായല്ല സ്വര്‍ണം കടത്തുന്നതെന്നും മുന്‍പും പല തവണ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാള്‍ കസ്റ്റംസിനോട് പറഞ്ഞത്.

ഏപ്രില്‍ അവസാനവാരം മാംസം മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ രണ്ട് കിലോയോളം സ്വര്‍ണം നെടുമ്ബാശ്ശേരി വിമാനത്താവളം വഴി കടത്തിയ കേസിലെ പ്രതിയാണ് സിറാജുദ്ദീന്‍. ബലാത്സംഗക്കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിന് ദുബായില്‍ ഒളിത്താവളം ഒരുക്കിയത് ഇയാളാണെന്ന ആരോപണമുയര്‍ന്നിരുന്നു. ചാര്‍മിനാര്‍, വാങ്ക് എന്നീ സിനിമകളാണ് ഇയാള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

കേസില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് സിറാജുദ്ദീന്‍. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍റെ മകന്‍ എന്‍ ഇ ഷാബിന്‍ ഇബ്രാഹിം, ഡ്രൈവര്‍ നകുല്‍ എന്നിവരെ രണ്ട് മാസം മുമ്ബ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: Sirajuddin arrested for admitting to smuggling gold Actor Vijay Babu has set up a hideout in Dubai
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.