എസ്എസ്എൽസി പരീക്ഷാഫലം ഉച്ചക്ക് ശേഷം 3 മണിയോടെ

0
എസ്എസ്എൽസി പരീക്ഷാഫലം നാളെ  | SSLC exam results tomorrow

തിരുവനന്തപുരം:
സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് ശേഷം 3 മണിയോടെ സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. തുടർന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( http://keralaresults.nic.in ) വിദ്യാർഥികൾക്ക് പരീക്ഷാഫലം അറിയാൻ സാധിക്കും.

മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ സംസ്‌ഥാനത്ത് നടന്ന എസ്എസ്എൽസി പരീക്ഷയിൽ 4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതിയിരുന്നു. പരീക്ഷകൾ പൂർത്തിയായി ഒന്നര മാസത്തിന് ശേഷമാണ് നിലവിൽ ഫലം പ്രസിദ്ധീകരിക്കുന്നത്. ഫല പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായും വിദ്യാഭ്യാസവകുപ്പ് മന്ത്രി വ്യക്‌തമാക്കി.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു (99.47) കഴിഞ്ഞ വര്‍ഷത്തേത്. വിജയശതമാനം 99 കടക്കുന്നത് കടക്കുന്നതും ആദ്യമായിരുന്നു. കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഇത്തവണയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 78219 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഈ അധ്യയനം വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.  കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് 297 കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടന്നത്.  മാര്‍ച്ച് 31 ന് ആരംഭിച്ച പരീക്ഷ ഏപ്രില്‍ 29 നാണ് അവസാനിച്ചത്. തിരൂര്‍ ഉപജില്ലയില്‍ 70 പരീക്ഷാ കേന്ദ്രങ്ങളില്‍ 15,666 വിദ്യാര്‍ഥികളും മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ 103 കേന്ദ്രങ്ങളില്‍ 27,485 വിദ്യാര്‍ഥികളും വണ്ടൂര്‍ ഉപജില്ലയില്‍ 61 പരീക്ഷാ കേന്ദ്രങ്ങളില്‍ 15.813 വിദ്യാര്‍ഥികളും തിരൂരങ്ങാടി ഉപജില്ലയില്‍ 64 കേന്ദ്രങ്ങളില്‍ 19,255 വിദ്യാര്‍ഥികളുമാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്

പരീക്ഷാഫലം എങ്ങനെ അറിയാം:
  • ഔദ്യോഗിക വെബ്സൈറ്റായ http://keralaresults.nic.in അല്ലെങ്കിൽ http://keralapareekshabhavan.in സന്ദർശിക്കുക.
  • ഹോംപേജിൽ ‘Kerala SSLC Result 2022’ എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.
  • റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക.
  • എസ്എസ്എൽസി ഫലം സ്‌ക്രീനിൽ കാണാനാകും.
  • ഫലം ഡൗൺലോഡ് ചെയ്‌ത്‌ പ്രിന്റെടുക്കാവുന്നതാണ്.
സഫലം ആപ്ലിക്കേഷനിലൂടെയും കേരള സര്‍ക്കാര്‍ പരീക്ഷഭവന്റെ വെബ്‌സൈറ്റായ 
എന്നീ വെബ്സൈറ്റുകള്‍ മുഖേനയും എസ്.എസ്.എല്‍.സി ഫലം അറിയാം
Content Highlights: SSLC exam results tomorrow
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !