സ്‌കൂൾ യൂണിഫോം അളവെടുപ്പിനിടെ പെൺകുട്ടികളുടെ ദേഹത്ത് കയറിപിടിക്കാൻ ശ്രമിച്ച തയ്യൽക്കാരൻ അറസ്റ്റിൽ

0
സ്‌കൂൾ യൂണിഫോം അളവെടുപ്പിനിടെ പെൺകുട്ടികളുടെ ദേഹത്ത് ' കയറിപിടിക്കാൻ ശ്രമിച്ച തയ്യൽക്കാരൻ അറസ്റ്റിൽ | Tailor arrested for trying to seduce girls during school uniform measurements

കൊല്ലം:
സ്‌കൂൾ യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെൺകുട്ടികളുടെ ശരീരത്തിൽ കയറിപിടിക്കാൻ ശ്രമിച്ച തയ്യൽക്കാരൻ പിടിയിൽ. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയേലാണ് അറസ്റ്റിലായത്. ശൂരനാട്ടെ ഒരു സ്‌കൂളിലാണ് സംഭവമുണ്ടായത്.

വിദ്യാർഥികൾക്ക് നൽകുന്ന യൂണിഫോമിന്‍റെ അളവ് കുറവാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ലൈജുവിനെ ആവശ്യമായ തുണിക്ക് അളവെടുക്കാൻ സ്‌കൂൾ പി.ടി.എ ചുമതലപ്പെടുത്തിയത്. അളവെടുക്കാൻ വന്ന ലൈജു വിദ്യാർഥിനികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചുവെന്ന് പരാതി ഉയർന്നതോടെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാൾക്കെതിരെ കുട്ടികൾ അധ്യാപകരോടും രക്ഷകർത്താക്കളോടും പരാതി പറഞ്ഞിരുന്നു. ഇവരുടെ പരാതിയിലാണ് പ്രതിയെ ശൂരനാട് പൊലീസ്  അറസ്റ്റ് ചെയ്തത്. ഏറെ വർഷമായി തയ്യൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ലൈജു ഡാനിയേൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Content Highlights: Tailor arrested for trying to seduce girls during school uniform measurements
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !