വെട്ടിച്ചിറ ചെറുശ്ശോല ഉസ്താദ് ഉറൂസ് മുബാറക് ശനി, ഞായർ ദിവസങ്ങളിൽ

0
വെട്ടിച്ചിറ ചെറുശ്ശോല ഉസ്താദ് ഉറൂസ് മുബാറക് ശനി, ഞായർ ദിവസങ്ങളിൽ | Ustad Urus Mubarak on Saturdays and Sundays

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസു സ്സഖാഫത്തിസ്സുന്നിയ്യയിലെ പ്രധാന മുദരിസുമായിരുന്ന ശൈഖുൽ ഫിഖ്ഹ് ചെറുശ്ശോല കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ഇരുപത്തിമൂന്നാമത് ഉറൂസ് മുബാറക് ഈ മാസം 25 26 (ശനി, ഞായർ ) തീയതികളിൽ വെട്ടിച്ചിറ മഖാം പരിസരത്ത് വെച്ച് നടക്കും

25 ശനിയായ്ച രാവിലെ 9 30 ന് സ്വാഗത സംഘം ചെയർമാൻ സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും തുടന്ന് നടക്കുന്ന സമൂഹ സിയാറത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നേതൃത്വം നൽകും.
10:30 ന് നടക്കുന്ന അബ്ദുൽ ഹമീദ് ബാഖവി അനുസ്മരണത്തിൽ ശിഹാബുദ്ദീൻ സഖാഫി പെരുമുക്കും ദുആത്തുസുന്ന: പണ്ഡിത സംഗമത്തിൽ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫിയും വിഷയാവതരണം നടത്തും.
വൈകുന്നേരം 7 മണിക്ക് പുന്നത്തലയിൽ വെച്ച് നടക്കുന്ന അനുസ്മരണ സംഗമത്തിൽ അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും

26 ഞായറാഴ്ച രാവിലെ 9 മണിക്ക് മൗലിദ് പാരായണത്തോടെ പരിപാടികൾ പുനരാരംഭിക്കും.
10 മണിക്ക് നടക്കുന്ന മുതഅല്ലിം സംഗമത്തിൽ സയ്യിദ് ഹബീബ് കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും പി എസ് കെ ദാരിമി എടയൂരിന്റെ അദ്ധ്യക്ഷതയിൽ എസ് എസ് എഫ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് സ്വാദിഖലി ബുഖാരി കൊളപ്പുറം ഉദ്ഘാടനവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി വിഷയവതരണവും നിർവഹിക്കും' 

ഉച്ചക്ക് 1 മണിക്ക് പുത്തനത്താണി , വളാഞ്ചേരി സോണുകളിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന ചീരണി വരവ് ഉറൂസ് പരിപാടിയെ വ്യത്യസ്തമാക്കും. തുടർന്ന് 1500 പേർക്കുള്ള അന്നദാനം നടക്കും

2 മണിക്ക് ബഹുജന സംഗമം സയ്യിദ് ഹുസൈൻ ജമലുല്ലൈലി അസ്സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിക്കും അബ്ദുൽ മജീദ് മുസ്‌ലിയാർ ആതവനാട് അധ്യക്ഷത വഹിക്കും സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് ഉദ്ഘാടനം ചെയ്യും, ഉലമാഇന്റെ ലോകം എന്ന വിഷയത്തിൽ അബ്ദുൽ ജലീൽ സഖാഫി പുന്നത്തലയും വഹാബിസം, ത്രീവവാദം എന്ന വിഷയത്തിൽ മാളിയേക്കൽ സുലൈമാൻ സഖാഫിയും പ്രഭാഷണം നടത്തും
തുടർന്ന് സമാപന പ്രാർത്ഥനക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ താജുൽ മുഹഖിഖീൻ കോട്ടൂർ ഉസ്താദ് നേതൃത്വം നൽകും

സയ്യിദ് കുഞ്ഞി തങ്ങൾ വെട്ടിച്ചിറ, ഇബ്രാഹീം ബാഖവി കൈപുറം, സി.കെ. എം ദാരിമി മാരയമംഗലം വി പി എം ബശീർ പറവന്നൂർ, പി വി മുഹമ്മദ് ഹാജി വലിയ പറപ്പൂർ, ആലികുട്ടി ഫൈസി കരിപ്പോൾ, മുസ്തഫ സഖാഫി വേങ്ങര,എ.എ റഹീം കരുവാത്ത്കുന്ന് കെ.എം കുഞ്ഞു കുണ്ടിലങ്ങാടി, അബ്ദുസ്വമദ് മുട്ടനൂർ, ടി എം ബശീർ രണ്ടത്താണി, മുനീർ പാഴൂർ, ഉമർ സഖാഫി ആതവനാട്, ഫഖ്റുദ്ദീൻ സഖാഫി ചെലൂർ, ജാഫർ ശാമിൽ ഇർഫാനി, ഹഫീള് അഹ്സനി, അഫ്സൽ കൊടുമുടി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിക്കും

വാർത്താസമ്മേളനത്തിൽ സയ്യിദ് കുഞ്ഞിതങ്ങൾ വെട്ടിച്ചിറ, കുഞ്ഞു കുണ്ടിലങ്ങാടി,ഫഖ്റുദ്ദീൻ സഖാഫി ചെലൂർ, ചേക്കു ഹാജി ചുങ്കം, സ്വാദിഖ് സഖാഫി ചുള്ളിക്കാട് എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ:


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !