അത്യാഹിതചികിത്സക്കായി രോഗിയുമായി ആശുപത്രിയിലെത്തിയയാളുടെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി വളാഞ്ചേരി പോലീസിന്റെ പിടിയിലായി.വല്ലപ്പുഴ നെല്ലായ സ്വദേശി ഫക്രുദ്ധീനാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ മെയ് മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയ ആളുടെ വാഹനം നെല്ലായ സ്വദേശിയായ ഫക്രുദ്ധീന്‍ സുഖമില്ലാത്ത കുട്ടിയെ അത്യാഹിതവിഭാഗത്തിലെത്തിക്കാനുള്ള ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും മറ്റും തിരക്കുകള്‍ക്കിടയിലാണ് വാഹനം താന്‍ മാറ്റിയിട്ടോളാം എന്ന് പറഞ്ഞ് ഫക്രുദ്ധീന്‍ ചാവി ഉടമസ്ഥന്റെ കയ്യില്‍ നിന്നും വാങ്ങിയത്.
തുടര്‍ന്ന് വാഹനമെടുത്ത് ഇയാള്‍ മുങ്ങുകയായിരുന്നു.
വളാഞ്ചേരി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ പ്രതി നാരിഴയ്ക്ക് രക്ഷപെടുകയും പോലീസിനെ കണ്ട പ്രതി അപ്പോൾ തന്നെ ആമയൂര്‍ പുതിയറോഡില്‍ വാഹനം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ മനസിലായതോടെ പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിരന്തരമായ അന്വേഷണത്തിലൊടുവിൽ പ്രതിയെ ഒറ്റപാലത്ത് വച്ച് അറസ്റ്റ് ചെയ്തു പോലീസ് സംഭവത്തില്‍ പിടിയിലായ ഫക്രുദ്ധീന്‍ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
വളാഞ്ചേരി സിഐ കെജെ ജിനേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നൗഷാദ്, ഷമീല്‍, അബ്ദുല്‍ അസീസ്, ജയപ്രകാശ് സിപിഒമാരായ അബ്ദു,ജയകൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഈ വാർത്ത കേൾക്കാം
Content Highlights: Valancherry police nab accused of crossing the road with the patient's vehicle
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !