വളാഞ്ചേരി: മൂച്ചിക്കൽ - കരിങ്കലത്താണി ബൈപ്പാസിന്റെ ഒന്നാംഘട്ട പ്രവർത്തനം പൂർത്തിയായി. ഇരു ഭാഗങ്ങളിലും കോൺക്രീറ്റ് പ്രവർത്തനങ്ങളും , മെറ്റൽ മിക്സ് നിരത്തി റോളർ ഉപയോഗിച്ച് നിരത്തുകയും ചെയ്തു കഴിഞ്ഞതായി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അറിയിച്ചു.
കോൺക്രീറ്റ് കഴിച്ചുള്ള അഞ്ച് മീറ്റർ ടാറിങ് ചെയ്യേണ്ടതുണ്ട്. മഴ കാരണം ടാറിംഗ് ഇപ്പോൾ പൂർത്തിയാക്കാൻ കഴിയില്ല. പിന്നീട് ടാറിംഗ് പ്രവർത്തനം പൂർത്തിയാക്കുന്നതാണന്നും ചെയർമാൻ പറഞ്ഞു.
താൽക്കാലികമായി 9.6.2022 വ്യാഴാഴ്ച മുതൽ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്നും റോഡിൻറെ പ്രവർത്തനവുമായി ഇതുവരെ സഹകരിച്ച എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ചെയർമാൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !