ഓൺലൈനിലൂടെ ഇനി ഡ്രൈവിങ് ലൈസന്‍സും പുതുക്കാം

0
ഓൺലൈനിലൂടെ ഇനി ഡ്രൈവിങ് ലൈസന്‍സും പുതുക്കാം | You can now renew your driving license online

തിരുവനന്തപുരം:
ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് എളുപ്പത്തിൽ പുതുക്കാനുളള സംവിധാനം ഒരുക്കി. ലൈസൻസ് പുതുക്കാനുളള രേഖകളുടെയും പുതുക്കുന്ന വിധത്തിന്റെയും വിശദാംശംങ്ങൾ കേരള പോലീസിന‍റെ ഫെയ്സ് ബുക്കിൽ പറയുന്നു.  

ആവശ്യമുള്ള രേഖകള്‍:
1.കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) – സ്വയം സാക്ഷ്യപ്പെടുത്തിയത്.

2. സ്‌കാന്‍ ചെയ്ത ഫോട്ടോ. സ്‌കാന്‍ ചെയ്ത ഒപ്പ്.  ലൈസന്‍സിന്റെ പകര്‍പ്പ് – സ്വയം സാക്ഷ്യപ്പെടുത്തിയത്.

3. സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)

ഇത്രയും രേഖകളാണ് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ വേണ്ടത്. ചിലരെങ്കിലും 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിഷന്‍ ടെസ്റ്റിന്റെ ആവശ്യമെന്ന് കരുതുന്നുണ്ടാവും. അത് തെറ്റാണ്. ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.

ലൈസന്‍സ് പുതുക്കുന്നത്തിനായി:
1. sarathi.parivahan.gov.in എന്ന വെബ് സൈറ്റില്‍ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.
2. ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.

3. മുകളില്‍ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിര്‍ദിഷ്ട വലുപ്പം നിര്‍ദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.

4. നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.

5. ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര്‍ ടി ഒ യാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.
Content Highlights: You can now renew your driving license online
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !