![]() |
പ്രതീകാത്മക ചിത്രം |
കുറ്റിപുറം എഞ്ചിനീയറിംഗ് കോളേജിൽ നടന്ന അടി പിടിക്കേസിലെ പ്രതികൾ കോളേജ് ഹോസ്റ്റലിൽ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് കുറ്റിപ്പുറം പോലീസ് നടത്തിയ തിരച്ചിലിലാണ് കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ലഹരി പാർട്ടി നടത്തിയതിന് പതിനാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഹോസ്റ്റലിൽ ഇരുപതോളം പേർ സംഘമായി ചേർന്ന് കഞ്ചാവ്, ഹഷീഷ് തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുകയും, ലഹരി പല രീതിയിൽ ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും വിദ്യാർത്ഥികളുടെ മുറികളിൽ നിന്നും പോലീസ് കണ്ടെടുത്തു.
ചെറിയ ഒരു വിഭാഗം കുട്ടികൾ ലഹരിക്ക് അടിമയാകുന്നതിനാൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ തമ്മിലും, നാട്ടുകാരുമായും സംഘർഷങ്ങൾ നടക്കുന്നത് പതിവാണ്.
എന്നാൽ പ്രശ്നക്കാർക്കെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മാസം നടന്ന അടിപിടിയിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ഒരു കുട്ടിയുടെ എല്ല് പൊട്ടുകയും ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ രണ്ട് പേർക്കെതിരെ മാത്രമാണത്രെ മാനേജ്മെൻറ് നടപടിയെടുത്തത്. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിച്ചവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻറ് ചെയ്യുന്നതിനുള്ള ശുപാർശ മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെൻ്റിന് കൈമാറുമെന്നും കുറ്റിപ്പുറം പോലീസ് പറഞ്ഞു.. എസ്.സി.പി.ഒ.മാരായ ജയപ്രകാശ്, സുമേഷ് അലക്സ് സാമുവൽ, വിജേഷ് ,ജോസ് പ്രകാശ്, ടോണി ബാബു എന്നിവരടങ്ങിയ സംഘമമാണ് റെയ്ഡ് നടത്തിയത്.
Content Highlights: Drunk party at Kutippuram MES Engineering College; Police raid at 1:30 am; 14 people arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !