എടയൂർ വായനശാല അങ്ങാടിയിലെ "വായനശാല" പൊതു ജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും തുറന്ന് കൊടുക്കാൻ അധികൃതർ തയ്യാറാകണമെന്ന് എടയൂർ അധികാരിപടി അക്ഷര സാംസ്കാരിക സമിതി ആവശ്യപെട്ടു. ഒരു കാലത്ത് നിരവധി പേരെ വായനയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോയ വായനശാല ഇന്ന് അടഞ്ഞ് കിടക്കുന്നത് പുസ്തകങ്ങളെയും വായനയെയും സ്നേഹിക്കുന്നവർക്ക് നൊമ്പര കാഴ്ചയായി മാറിയിരിക്കുകയാണ്. പ്രദേശത്ത് ഉണ്ടായിരുന്ന വായനശാലയുടെ പേരിലാണ് ഈ പ്രദേശം ഇന്നും അറിയപ്പെടുന്നത്. വായനശാല വലിയ അങ്ങാടിയായി കാലക്രമേണ രൂപാന്തരപ്പെട്ടെങ്കിലും വായനശാലയും ലൈബ്രറിയും ഇന്നും നോക്കി കുത്തിയായി നിലകൊള്ളുകയാണ്.വായനശാലയിലെ "വായനശാല" എത്രയും പെട്ടെന്ന് തുറന്ന് കൊടുക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് അക്ഷര സാംസ്കാരിക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.. ബാബു എടയൂർ,അമീറലി.ടി, റഷീദ് വി.പി, പ്രദീപ് കോട്ടീരി ,ഷാനവാസ് എൻ.ടി, ഷെരീഫ്.സി.കെ, ബഷീർ സി.പി, ഇസ്ഹാഖ് പി, സജിത്ത്. പി.കെ, ഫബിൽ വി.പി തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !